വിശ്വാസിയല്ലാത്ത അച്ഛന്റെ മനസിലിരുപ്പറിയാന്‍ ചോദിച്ചു, മരിച്ചു കഴിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ; അച്ഛന്‍ എന്‍എന്‍ പിള്ള വിജയരാഘവന് നല്‍കിയ മറുപടിയിത്

വിശ്വാസിയല്ലാത്ത അച്ഛന്റെ മനസിലിരുപ്പറിയാന്‍ ചോദിച്ചു, മരിച്ചു കഴിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ; അച്ഛന്‍ എന്‍എന്‍ പിള്ള വിജയരാഘവന് നല്‍കിയ മറുപടിയിത്
ദൈവ വിശ്വാസം ഇല്ലാത്തവര്‍ മരിച്ചുകഴിഞ്ഞാല്‍ കര്‍മ്മമൊക്കെ ചെയ്യണോ എന്ന് സംശയിക്കും. ജീവിച്ചിരിക്കുമ്പോള്‍ നല്ല കര്‍മ്മം ചെയ്യുക എന്നതാണ് ഇവരുടെ രീതി. മരിച്ചുകഴിഞ്ഞിട്ട് ഇത്തരം ആചാരങ്ങളോട് ഇവര്‍ക്ക് താല്‍പര്യവും ഉണ്ടാകില്ല. വിശ്വാസം ഇല്ലാത്ത എന്‍എന്‍ പിള്ളയോട് മനസ്സറിയാന്‍ മകന്‍ വിജയരാഘവന്‍ ചോദിച്ചു, മരിച്ചുകഴിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന്. ഈ സമയത്തെ മറുപടിയെ കുറിച്ച് വിജയരാഘവന്‍ പറയുന്നതിങ്ങനെ

'വീട്ടിനടുത്ത് തന്നെയാണ് അച്ഛനെ സംസ്‌കരിച്ചത്. അച്ഛനെ ദഹിപ്പിക്കുകയായിരുന്നു. ദഹിപ്പിച്ചുവെന്ന് പറഞ്ഞാല്‍, സാധാരണ നമ്മുടെ വീടുകളിലൊക്കെ തെക്കു പടിഞ്ഞാറ് മൂലയ്ക്കാണ് സംസ്‌കരിക്കുന്നത്. അമ്മയെ മുത്തശ്ശിയെ ചിറ്റയെ ഒക്കെ അവിടെയാണ്. അച്ഛന് വല്യ ദൈവവിശ്വാസമൊന്നുമില്ല. അങ്ങനെ അച്ഛനോട് ചോദിച്ചു, മരിച്ചു കഴിയുമ്പോള്‍ ഏതെങ്കിലും വിശ്വാസത്തില്‍ വേണമല്ലോ അടക്കാന്‍. ആ സമയത്തെങ്കിലും എന്താണ് മനസില്‍ എന്നറിയണമല്ലോ. എന്തു വേണമെങ്കിലും ചെയ്‌തോളൂ...കുഴിച്ചിടുകയോ, ചുട്ടുകരിക്കുകയോ എന്തും. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു അച്ഛന്റെ മറുപടി'.Other News in this category4malayalees Recommends