കാരുണ്യത്തിന്റെ സഹായഹസ്തവുമായി കടല്‍ കടന്നെത്തി സെന്റ് മേരിസ് കുട്ടികള്‍

കാരുണ്യത്തിന്റെ സഹായഹസ്തവുമായി കടല്‍ കടന്നെത്തി സെന്റ് മേരിസ് കുട്ടികള്‍
ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച ഒന്നര ലക്ഷത്തോളം രൂപ നാട്ടിലെ വിവിധ അഗതി മന്ദിരങ്ങള്‍ക്കായി വിതരണം ചെയ്തു . നിര്‍ധനരും നിരാലംബരുമായ രോഗികളും വൃദ്ധരും കുട്ടികളും അധിവസിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് സെന്റ് മേരീസ് കുട്ടികളുടെ കാരുണ്യ സ്പര്‍ശം ലഭിച്ചത് .


കോട്ടയം സെന്റ് ജോസഫ് കാന്‍സര്‍ സെന്റര്‍, കുന്നംതാനം ലിറ്റില്‍ സെര്‍വെന്റ്‌സ്, പൂഴിക്കോല്‍ മര്‍ത്തഭവന്‍ , പൂഴിക്കോല്‍ സെന്റ് ജോണ്‍സ് വൃദ്ധമന്ദിരം എന്നി നാലു സ്ഥാപനങ്ങള്‍ക്കായിട്ടാണ് ഒന്നരലക്ഷത്തോളം രൂപ വിതരണം ചെയ്തത് . ഇതിനു പുറമെ സെന്റ് മേരീസിലെ കുട്ടികള്‍ ക്രിസ്മസ്‌കാലത് പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക് ആടിനെ വാങ്ങാനായി രണ്ടുലക്ഷം രൂപയും ഈസ്റ്റര്‍ നോമ്പുകാലത്തു കുടിവെള്ള പദ്ധതിക്കായി ഒരുലക്ഷം രൂപയും നല്‍കിയിരുന്നു.


ആദ്യകുര്‍ബാന കുട്ടികള്‍ സ്വരൂപിച്ച തുകകള്‍ സജി പൂത്തൃക്കയിലും ജോജോ അനാലിലും വിവിധ സ്ഥാപനങ്ങള്‍ക്ക് കൈമാറി . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം കാട്ടുന്ന കുട്ടികളുടെ സേവനങ്ങളെ ഫാ . തോമസ് മുളവനാല്‍ , ഫാ. ബിന്‍സ് ചേത്തലില്‍ , ഫാ. ബിബി തറയില്‍ എന്നിവര്‍ അഭിനന്ദിച്ചു

സ്റ്റീഫന്‍ ചെള്ളംമ്പേല്‍ (പി.ആര്‍. ഒ) അറിയിച്ചതാണിത്.

Other News in this category



4malayalees Recommends