ബാലരമയ്ക്കായി മമ്മൂക്ക ലൊക്കേഷനില്‍ അടികൂടി ; വെളിപ്പെടുത്തി സനുഷ

ബാലരമയ്ക്കായി മമ്മൂക്ക ലൊക്കേഷനില്‍ അടികൂടി ; വെളിപ്പെടുത്തി സനുഷ
കാഴ്ച' എന്ന ചിത്രത്തിലെ സനുഷയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി സനൂഷ പിന്നീട് മലയാള സിനിമയിലെ നായികയായും വേഷമിട്ടു. കാഴ്ച എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോളുണ്ടായ രസകരമായ അനുഭവങ്ങള്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ് താരം.

'കാഴ്ച' സിനിമയുടെ സെറ്റില്‍ മറ്റൊരു മമ്മുക്കയായിരുന്നു ഞാന്‍ കണ്ടത്. ബാലരമയ്‌ക്കൊക്കെ വേണ്ടി അദ്ദേഹം ഞങ്ങളോട് അടികൂടിയിട്ടുണ്ട്. ലൊക്കേഷനില്‍ എത്തുമ്പോള്‍ സ്‌ട്രോബറിയൊക്കെ കൊണ്ട് വരും. ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരും. ആ സിനിമയില്‍ മമ്മുക്കയുടെ കഥാപാത്രം കാണിക്കുന്ന അതേ സ്‌നേഹവും വാത്സല്യവും ചിത്രീകരണം ഇല്ലാത്തപ്പോഴും കാണിച്ചിരുന്നു. ഇപ്പോള്‍ കണ്ടാലും പഠനത്തില്‍ ശ്രദ്ധിക്കണം ഉഴപ്പരുത് സിനിമ ശ്രദ്ധിക്കണം എന്നൊക്കെ പറയും. 'കാഴ്ച' സിനിമയെ ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ നില്‍ക്കുന്നത് ഒരപകടമാണ്. ചിത്രീകരണത്തിനിടെ ഒരിക്കല്‍ ക്യാമറ വെള്ളത്തിലേക്ക് വീണുപോയി.

ആ സമയം പകുതിയോളം ഷൂട്ട് കഴിഞ്ഞിരുന്നു, ഞങ്ങളെല്ലാവരും പേടിച്ചു. ആ സമയത്തില്‍ ഫിലിം അല്ലെ ഒന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചത് ഓര്‍മ്മയുണ്ട്. ദൈവം കാത്തു ഒന്നും നഷ്ടപ്പെട്ടിട്ടില്ല, സനുഷ പറയുന്നു.

Other News in this category4malayalees Recommends