തുഷാര്‍ സംഭവം ; ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി

തുഷാര്‍ സംഭവം ; ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി
തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍

' ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ശ്രമിച്ചത് ശരിയായില്ല. പിള്ള കുറച്ചുകൂടി മാന്യമായും ബുദ്ധിപരമായുമുള്ള സമീപനം സ്വീകരിക്കണമായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും തന്നെ വിളിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് കാര്യങ്ങളറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേസില്‍ ഗൂഢാലോചനയുണ്ടെന്ന് തുഷാര്‍ പറയുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ഗൂഢാലോചന നടത്തിയെന്ന് ശ്രീധരന്‍പിള്ള എന്തിന് പറഞ്ഞു നടക്കുന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തികാണിക്കരുത്. അയാള്‍ നല്ലൊരു അഭിഭാഷകനാണ്. പക്ഷെ തലയില്‍ തലച്ചോറില്ലെന്ന് തനിക്കിപ്പോള്‍ മനസിലായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ ജയിലില്‍ പോയിട്ടില്ല, സ്‌റ്റേഷനില്‍ തന്നെയായിരുന്നു. തുഷാറിന്റെ മോചനത്തിന് പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടു. സത്യാവസ്ഥ അറിഞ്ഞതിന് ശേഷമാണ് മുഖ്യമന്ത്രി യൂസഫലിയെ വിളിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് ശേഷം യൂസഫലി തന്നെ വിളിച്ച് സംസാരിച്ചു. കേസ് നിലനില്‍ക്കില്ലെന്നും തട്ടിപ്പ് പരാതിയാണെന്നും വേവലാതിപ്പെടേണ്ടെന്നും യൂസഫലി തന്നോട് പറഞ്ഞെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Other News in this category4malayalees Recommends