ലേഡി മമ്മൂട്ടിയെന്ന വിളിപ്പേര് ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലം സംഭവിച്ചതെന്ന് കരുതുന്നു ; ലെന

ലേഡി മമ്മൂട്ടിയെന്ന വിളിപ്പേര് ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലം സംഭവിച്ചതെന്ന് കരുതുന്നു ; ലെന
ഏതു വേഷത്തിലും തിളങ്ങുന്ന നടിയാണ് ലെന. ചില അമ്മ വേഷങ്ങള്‍ ചെയ്യാനും താരം മടിക്കുന്നില്ല. ഇപ്പോഴിതാ പ്രായം തോന്നാത്തതിന്റെ പേരില്‍ നടിയെ ലേഡി മമ്മൂട്ടിയെന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് ലെന പറയുന്നതിങ്ങനെയാണ്.

അതൊരു ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതോ ഒരു സെറ്റില്‍ എനിയ്ക്ക് 49 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 വയസ്സായിട്ടും എന്നെ കണ്ടാല്‍ പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെ പോലെയാണെന്നുമാണ് ചിലര്‍ പറയുന്നത്. സത്യത്തിലെനിക്കിപ്പോള്‍ 38 വയസ്സേ ഉള്ളൂ. 1981 ലാണ് ഞാന്‍ ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാല്‍ ലേഡി മമ്മൂട്ടിയെന്നൊക്കെ എന്നെ വിളിക്കേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നത്.

Other News in this category4malayalees Recommends