യുകെയിലേക്ക് ഇന്ത്യന്‍ കുടിയേറ്റക്കാരുടെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവ്;ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റുകളിലും പെരുപ്പം; ബ്രെക്‌സിറ്റ് പ്രതീക്ഷയില്‍ ഇന്ത്യന്‍ കുടിയേറ്റമേറുന്നു

യുകെയിലേക്ക് ഇന്ത്യന്‍ കുടിയേറ്റക്കാരുടെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവ്;ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റുകളിലും പെരുപ്പം; ബ്രെക്‌സിറ്റ് പ്രതീക്ഷയില്‍ ഇന്ത്യന്‍ കുടിയേറ്റമേറുന്നു
യുകെയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍, സന്ദര്‍ശകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ എണ്ണത്തില്‍ സമീപകാലത്തായി വന്‍ കുതിച്ച് ചാട്ടമുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കുറച്ച് നാളത്തെ വന്‍ താഴ്ചക്ക് ശേഷമാണ് യുകെ യൂണിവേഴ്‌സിറ്റികളിലേക്ക് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് എത്തുന്നതില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ;ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റുകളിലും പെരുപ്പമുണ്ടായിട്ടുണ്ട്.ബ്രെക്‌സിറ്റ് നടപ്പിലായാല്‍ തങ്ങള്‍ക്ക് ഏറെ ഗുണമുണ്ടാകുമെന്ന പ്രതീക്ഷയും ഇത്തരത്തില്‍ കുടിയേറ്റം വര്‍ധിക്കുന്നതിന് പ്രധാന കാരണമായി വര്‍ത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുകെയിലേക്കെത്തുന്ന ഇന്ത്യന്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍, ടൂറിസ്റ്റുകള്‍, തുടങ്ങിയവരില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 2018 ജൂലൈ ഒന്ന് മുതല്‍ 2019 ജൂണ്‍ 30 വരെയുള്ള മാസങ്ങള്‍ക്കിടെ യുകെയില്‍ വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യന്‍ സ്റ്റുഡന്റ്‌സിന്റെ കാര്യത്തില്‍ 42 ശതമാനമാണ് പെരുപ്പമാണുണ്ടായിരിക്കുന്നത്.കൂടാതെ ടയര്‍ 4 (സ്റ്റുഡന്റ്) വിസകള്‍ നേടുന്ന ഇന്ത്യക്കാരുടെ എണ്ണവും ഇക്കാലത്തിനിടെ കൂടിയിട്ടുണ്ട്.

ടയര്‍ 4 (സ്റ്റുഡന്റ്) വിസകള്‍ നേടിയ ഇന്ത്യക്കാരുടെ എണ്ണം ഇക്കാലത്തിനിടെ 21,881 ആയാണ് ഉയര്‍ന്നിരിക്കുന്നത്. അതായത് ഇത് 2011-12ന് ശേഷമുള്ള ഏറ്റവും കൂടിയ നിലയിലാണെന്നാണ് ഹോം ഓഫീസ് വെളിപ്പെടുത്തുന്നത്. യുകയില്‍ മുമ്പ് ലഭ്യമായിരുന്ന രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ ആകൃഷ്ടരായി ഏറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ 2011ല്‍ മുന്‍ പ്രധാനമന്ത്രി തെരേസ മേയ് ഹോം സെക്രട്ടറി പദത്തിലിരുന്നപ്പോള്‍ ഈ വിസ ക്യാന്‍സല്‍ ചെയ്തത് യുകെയിലേക്കെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ താഴോട്ട് പോകുന്നതിന് പ്രധാന കാരണമായി വര്‍ത്തിച്ചു.

തല്‍ഫലമായി യുകെയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 55 ശതമാനമായിരുന്നു കുറവുണ്ടായിരുന്നത്. ഇത് പ്രകാരം 2010-2011ല്‍ 51,218 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെത്തിയിരുന്ന സ്ഥാനത്ത് 2011-12ല്‍ 22,757 വിദ്യാര്‍ത്ഥികളായി കുറയുകയായിരുന്നു. കൂടാതെ 2017-18ല്‍ ഇത് വീണ്ടും 15,388 പേരായി ഇടിഞ്ഞ് താഴുകയും ചെയ്തു.2019 ജൂണിലെ കുടിയേറ്റ കണക്കനുസരിച്ച് അഞ്ച് ലക്ഷത്തിലധികം അതായത് 5,03,599 ഇന്ത്യക്കാര്‍ക്ക് യുകെ വിസിറ്റര്‍ വിസ അനുവദിച്ചിരിക്കുന്നു.

യുകെ ഇഷ്യൂ ചെയ്തിരിക്കുന്ന വിസിറ്റര്‍ വിസകളില്‍ ചൈനക്കാരും ഇന്ത്യക്കാരുമാണ് 49 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് വിസിറ്റിംഗ് വിസ നേടിയ ഇന്ത്യന്‍സിന്റെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം പെരുപ്പമുണ്ടാവുകയും അത് 48,907 പേരാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ടയര്‍ 2 (സ്‌കില്‍ഡ് വര്‍ക്ക്) വിസകള്‍ ലഭിച്ച കാര്യത്തില്‍ .56,322 വിസകളുടെ കരുത്തുമായാണ് ഇന്ത്യന്‍ പ്രഥമസ്ഥാനമലങ്കരിക്കുന്നത്.ഇന്ത്യക്കാര്‍ക്ക് ഇഷ്യൂ ചെയ്യുന്ന ടയര്‍ 1 വിസകളിലും കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കും ഈ വര്‍ഷം ജൂണിനുമിടയില്‍ പെരുപ്പമുണ്ടായിട്ടുണ്ട്.

Other News in this category4malayalees Recommends