തരിഗാമി എവിടെ? കരുതല്‍ തടങ്കലില്‍ കഴിയുന്ന കശ്മീരിലെ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ടെത്തുന്നതിന് സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി; ഹര്‍ജി സമര്‍പ്പിച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

തരിഗാമി എവിടെ?  കരുതല്‍ തടങ്കലില്‍ കഴിയുന്ന കശ്മീരിലെ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ടെത്തുന്നതിന് സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി; ഹര്‍ജി സമര്‍പ്പിച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

കരുതല്‍ തടങ്കലില്‍ കഴിയുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും കശ്മീരിലെ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ടെത്തുന്നതിന് സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് തരിഗാമിയോട് ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.


ദിവസങ്ങളായി കസ്റ്റഡിയില്‍ തുടരുന്നു തരിഗാമിക്ക് ഇന്ത്യ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ നിഷേധിച്ചിരിക്കുകയാണെന്ന് സീതാറാം ചെയ്യൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ആരോപിക്കുന്നു.

ജമ്മു- കാശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ 22 വര്‍ഷം തുടര്‍ച്ചയായി നിയമസഭയിലെത്തുന്ന സിപിഎം പ്രതിനിധിയാണ്, മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീരിലെ സകല തീവ്രവാദ ഗ്രൂപ്പുകളുടെയും കണ്ണിലെ കരടാണ് അദ്ദേഹമെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ട്. ഏതു സമയവും ഒരാക്രമണം, ഒരു വെടിയുണ്ട തനിക്ക് നേരെ ചീറിപ്പാഞ്ഞു വരുമെന്ന് ഉറപ്പുള്ള വ്യക്തിയെന്നും വിശേഷണമുണ്ട്. സ്വരക്ഷയ്ക്കായി റിവോള്‍വര്‍ കൈവശം വയ്ക്കാന്‍ അനുമതിയുള്ള ചുരുക്കം നേതാക്കളില്‍ ഒരാള്‍ കൂടിയാണ് യൂസഫ് തരിഗാമി.

Other News in this category4malayalees Recommends