പ്രധാനമന്ത്രി നരേന്ദ്രമോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കേണ്ടതില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ശശി തരൂര്‍; എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും കോണ്‍ഗ്രസ് എംപി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കേണ്ടതില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ശശി തരൂര്‍; എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും കോണ്‍ഗ്രസ് എംപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കേണ്ടതില്ലെന്ന പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂര്‍. ആളുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം. എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും തരൂര്‍ പറഞ്ഞു. നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ വ്യക്തിബന്ധത്തില്‍ പ്രശംസിക്കുമ്പോള്‍ രാഷ്ട്രീയത്തിലും എന്തുകൊണ്ട് ആയിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.


വ്യക്തിപരമായല്ല, വസ്തുതകള്‍ വെച്ചാണ് എല്ലാ കാര്യത്തെയും വിലയിരുത്തേണ്ടതെന്നായിരുന്നു തരൂര്‍ പറഞ്ഞത്. എല്ലായിപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നതിന് പകരം നല്ല കാര്യങ്ങള്‍ക്ക് പ്രശംസിക്കുകയും വേണമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ്‌വിയും പറയുകയുണ്ടായി.പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മോദിക്കെതിരെയുള്ള വിമര്‍ശനത്തെക്കുറിച്ച് ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. പിന്തുണയുമായി അഭിഷേക് സിംഗ്‌വിയും രംഗത്തെത്തി. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്വല യോജന പദ്ധതി മികച്ചതായിരുന്നുവെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങളെയാണ് തരൂര്‍ പിന്താങ്ങിയത്. കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ ഇക്കാര്യം പറയുകയാണ്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യത ഉണ്ടാകൂവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Other News in this category4malayalees Recommends