യുവനടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി; വധു ഗുരുവായൂര്‍ സ്വദേശിനി അഖില

യുവനടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി; വധു ഗുരുവായൂര്‍ സ്വദേശിനി അഖില

യുവ നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. ഗുരുവായൂര്‍ സ്വദേശിനി അഖിലയാണ് വധു.ഇന്ന് ഗുരുവായൂര്‍ വെച്ച് നടന്ന ചടങ്ങിലൂടെയായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയ പേജിലൂടെ സുഹൃത്തുക്കള്‍ പുറത്ത് വിട്ട ചിത്രത്തിലൂടെയാണ് സെന്തിലിന്റെ വിവാഹക്കാര്യം പുറംലോകമറിയുന്നത്. ഫോട്ടോസ് പുറത്ത് വന്നതോടെ സെന്തിലിനും ഭാര്യയ്ക്കും ആശംസകളുമായി ആരാധകരും എത്തി.


ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ സെന്തില്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ നായക സ്ഥാനത്തേക്കെത്തുകയായിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റി ചിത്രം വൈറസിലും ഒരു ശ്രദ്ധേയ വേഷം സെന്തില്‍ കൈകാര്യം ചെയ്തിരുന്നു.

Other News in this category4malayalees Recommends