'മാധവന്‍ കുട്ടിയും നാരായണന്‍ കുട്ടിയും'; വീട്ടിലെ കോഴികളെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി ഉണ്ണി മുകുന്ദന്‍; നിങ്ങളുടെ കോഴി് ചങ്കിനെ ടാഗ് ചെയ്യൂ എന്നും നിര്‍ദേശം

'മാധവന്‍ കുട്ടിയും നാരായണന്‍ കുട്ടിയും';  വീട്ടിലെ കോഴികളെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി ഉണ്ണി മുകുന്ദന്‍; നിങ്ങളുടെ കോഴി് ചങ്കിനെ ടാഗ് ചെയ്യൂ എന്നും നിര്‍ദേശം

സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആരാധകരോട് സംവദിക്കാന്‍ സമയം ഏറെ കണ്ടെത്തുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിയുടെ പല പോസ്റ്റുകളും ആരാധകര്‍ അതിനിടുന്ന കമന്റും ഉണ്ണി നല്‍കുന്ന രസകരമായ മറുപടികളുമെല്ലാം നിരവധി തവണ ചര്‍ച്ചയായിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ രസകരമായ പുതിയൊരു ഫേസ്ബുക്ക് പോസ്റ്റുമായാണ് ഉണ്ണി എത്തിയിരിക്കുന്നത്.


'മാധവന്‍ കുട്ടിയും നാരായണന്‍ കുട്ടിയും' എന്ന് പേരുള്ള തന്റെ വീട്ടിലെ രണ്ട് കോഴികളെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് താരം. രണ്ട് കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താരം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും കൂടി പറഞ്ഞിരിക്കുന്നു. രസകരമായ കമെന്റുകളാണ് താരം ഇട്ട ഫോട്ടോയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് ഉണ്ണി മുകുന്ദന്‍ അത് സമ്മാനിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Other News in this category4malayalees Recommends