പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി; ഉത്തര്‍പ്രദേശില്‍ യുവാവിനെതിരെ കേസ്

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി; ഉത്തര്‍പ്രദേശില്‍ യുവാവിനെതിരെ കേസ്

ഉത്തര്‍പ്രദേശില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. അയോധ്യയിലെ ജന ബസാറ് സ്വദേശിയായ അസ്തിഖര്‍ അഹമ്മദിനെതിരാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് അയോധ്യയിലാണ് സംഭവം. ഓഗസ്റ്റ് 18ന് ഭാര്യ സഫ്രിന്‍ അഞ്ജുമിനെ മുത്തലാഖ് ചെല്ലിയത്.


അതേസമയം വിവാഹം കഴിഞ്ഞ് ആദ്യമാസം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്ന് സഫ്രിന്‍ പറഞ്ഞു. പെണ്‍കുഞ്ഞ് ജനിച്ചതോടെ തന്നെ മുത്തലാഖ് ചെല്ലിയെന്നും സഫ്രിന്‍ പറഞ്ഞു. നവംബര്‍ 2018 ലാണ് ഇരുവരും വിവാഹിതരായത്. യുവതി നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് അസ്തിറിനെതിരെ പോലീസ് കേസെടുത്തത്.

Other News in this category4malayalees Recommends