ജമ്മു കാശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞ് സര്‍ക്കാര്‍; സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയെന്ന് വിശദീകരണം

ജമ്മു കാശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞ് സര്‍ക്കാര്‍; സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയെന്ന് വിശദീകരണം

ജമ്മു കാശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞ് സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു നീക്കം. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയേയും ഒന്‍പത് പ്രതിപക്ഷ നേതാക്കളെയുമാണ് തടഞ്ഞത്.


സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറില്‍ എത്തിയത്.

ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ പ്രതിപക്ഷ നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വി.ഐ.പി ഗസ്റ്റ് റൂമിലേക്കാണ് മാറ്റിയത്. തുടര്‍ന്ന് ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമസംഘത്തിലെ സ്ത്രീകള്‍ അടക്കമുള്ള അംഗങ്ങള്‍ക്ക് നേരെ കയ്യേറ്റമുണ്ടായതായും ആരോപണം ഉയരുന്നുണ്ട്.

Other News in this category4malayalees Recommends