ബിജെപിയുടെ ജനകീയ മുഖമായ ജെയ്റ്റ്‌ലി ; പക്ഷെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല ഈ നേതാവ്

ബിജെപിയുടെ ജനകീയ മുഖമായ ജെയ്റ്റ്‌ലി ; പക്ഷെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല ഈ നേതാവ്
ബിജെപി നേതൃനിരയിലെ ജനപ്രിയ മുഖമായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. അഡല്‍ ബിഹാരി വാജ്‌പെയ്‌യുടെ വിശസ്വസ്തനായിരുന്ന അദ്ദേഹം. 1999 വാജ്‌പെയ് മന്ത്രിസഭയില്‍ ആദ്യമായി കേന്ദ്രമന്ത്രിയായി. വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പാണ് ആദ്യം ലഭിച്ചത്. നിയമ കമ്പനി കാര്യ വക്കുപ്പുകളുടെ ചുമതല പിന്നീട് നല്‍കി. ഇതോട്രെ ക്യാബിനറ്റ് പദവിയിലേക്ക് ജെയ്റ്റ്‌ലി ഉയരുകയും ചെയ്തു.

വാജ്‌പെയ് മോദി മന്ത്രിസഭകളില്‍, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം, വാര്‍ത്താവിനിമയം, നിയമകാര്യം എന്നിങ്ങനെ വിവിധ വാകുപ്പുകള്‍ കൈകാര്യം ചെയ്തു. എന്നാല്‍ ഒരിക്കല്‍പോലും ജനങ്ങളാല്‍ നേരിട്ട് തിരെഞ്ഞെടുക്കപ്പെട്ട് ജെയ്റ്റ്‌ലി മന്ത്രിസഭയില്‍ എത്തിയില്ല. ഗുജറാത്തില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമുള്ള രാജ്യസഭാ അംഗമയാണ് ജെയ്റ്റ്‌ലി ഈ പദവികളെല്ലാം കൈകര്യം ചെയ്തത്. 2000, 2006, 2012 വര്‍ഷങ്ങളില്‍ ഗുജറാത്തില്‍നിന്നും 2018ല്‍ ഉത്തര്‍പ്രദേശില്‍നിന്നുമാണ് ജെയ്റ്റ്‌ലി രാജ്യസഭയില്‍ എത്തിയത്.

ബിജെപി നിര്‍ണായക ശക്തിയായി മാറിയ 2014ലെ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ അമൃത്‌സറില്‍നിന്നും ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചു എങ്കിലും കോണ്‍ഗ്രസിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനു മുന്നില്‍ പരാജായപ്പെട്ടു.

വലിയ ജയസാധ്യത ഉണ്ടായിരുന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരംഗത്തുനിന്നും ജെയ്റ്റ്‌ലി വിട്ടുനില്‍ക്കുകയായിരുന്നു. ആനാരോഗ്യം കാരണം മന്ത്രിസഭയിലേക്ക് ഇല്ലെന്നും ജെയ്റ്റ്‌ലി വ്യക്താമാക്കിയിരുന്നു.


Other News in this category4malayalees Recommends