യുഎസില്‍ തടവില്‍ കഴിയുന്ന കുടിയേറ്റക്കാരെ അഡ്വക്കസി ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്ന ഹോട്ട്‌ലൈനിന് കത്തി വച്ച് ഐസിഇ; തടവറകളില്‍ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പുറംലോകം അറിയാതിരിക്കാനുള്ള കുടില നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം

യുഎസില്‍ തടവില്‍ കഴിയുന്ന കുടിയേറ്റക്കാരെ അഡ്വക്കസി ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്ന ഹോട്ട്‌ലൈനിന് കത്തി വച്ച് ഐസിഇ; തടവറകളില്‍ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പുറംലോകം അറിയാതിരിക്കാനുള്ള കുടില നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം
യുഎസില്‍ തടവില്‍ കഴിയുന്ന കുടിയേറ്റക്കാരെ അഡ്വക്കസി ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹോട്ട് ലൈന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അഥവാ ഐസിഇ നിര്‍ത്തലാക്കിയെന്ന് റിപ്പോര്‍ട്ട്. ഒരു മാസം മുമ്പ് ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്ക് എന്ന ഹിറ്റ് ടിവി സീരിസില്‍ പ്രാധാന്യത്തോടെ എടുത്ത് കാട്ടിയതിന് ശേഷമാണിത് ഇപ്പോള്‍ ഐസിഇ നിര്‍ത്തലാക്കിയിരിക്കുന്നതെന്നത് നിര്‍ണായകമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സിസ്റ്റത്തെ ഫ്രീഡം ഫോര്‍ ഇമിഗ്രന്റ്‌സിലെ അഡ്വക്കേറ്റുകളുമായി ബന്ധിപ്പിക്കുന്നതിനും അവരെ സ്വതന്ത്രരാക്കുന്നതിന് നിയമസഹായത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്ന ഈ നിര്‍ണായകമായ ഹോട്ട് ലൈന്‍ 2013ലായിരുന്നു സ്ഥാപിക്കപ്പെട്ടിരുന്നത്.

അവാര്‍ഡ് നേടിയ നെറ്റ്ഫ്‌ലിക്‌സ് പ്രൊഡക്ഷനിലും ഈ ഹോട്ട്‌ലൈനിനെ കുറിച്ച് വര്‍ധിച്ച പ്രാധാന്യത്തോടെ ചിത്രീകരിച്ചിരുന്നു.തടവില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളേകുന്നതിനായി ഫ്രീഡം ഫോര്‍ ഇമിഗ്രന്റ്‌സ് ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍വിസിറ്റേഷന്‍ പ്രോഗ്രാമുകള്‍ നടത്തുകയും പിന്തുണയേകുകയും ചെയ്ത് വരുന്നുണ്ട്. കുടിയേറ്റക്കാര്‍ക്കായി സീസ്-ആന്‍ഡ്-ഡെസിറ്റ് ലെറ്ററുകള്‍ ഐസിഇക്ക് അയക്കാനും ഫ്രീഡം ഫോര്‍ ഇമിഗ്രന്റ്‌സ് മുന്‍കൈയെടുക്കാറുണ്ട്.

ഇതിന്റെ പ്രസക്തിയും സ്വാധീനവും വര്‍ധിച്ചതിനെ തുടര്‍ന്ന് ഐസിഇ ഇതിന്റെ സംസാര സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ അടുത്ത കാലത്ത് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നീക്കത്തിലൂടെ ഐസിഇ അതിന്റെ വിമര്‍ശകരുടെ നാവടക്കാനും ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ നരകിക്കുന്നവര്‍ പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിന് വിഘാതം സൃഷ്ടിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നാണ് ഫ്രീഡം ഫോര്‍ ഇമിഗ്രന്റ്‌സിന്റെ കോ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ക്രിസ്റ്റിന ഫിയാല്‍ഹോ ആരോപിക്കുന്നത്. ഇത് കടുത്ത നിരാശയുണ്ടാക്കുന്നതാണെന്നും എന്നാല്‍ മനുഷ്യത്വ-ജനാധിപത്യ വിരുദ്ധമായി ക്രൂരമായി പ്രവര്‍ത്തിക്കുന്ന ട്രംപ് ഭരണകൂടത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചതാണെന്നും ക്രിസ്റ്റിന പറയുന്നു.

Other News in this category



4malayalees Recommends