സൗത്ത് ഓസ്‌ട്രേലിയയില്‍ ചൈനീസ് സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന എഡ്യുക്കേഷന്‍ വര്‍ക്ക്‌ഷോപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തം; ഇത്തരം പ്രോഗ്രാമുകള്‍ നിരോധിച്ച എന്‍എസ്ഡബ്ല്യൂവിന്റെ പാത പിന്തുടരണമെന്ന് ഗ്രീന്‍സ് പാര്‍ട്ടി

സൗത്ത് ഓസ്‌ട്രേലിയയില്‍ ചൈനീസ് സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന എഡ്യുക്കേഷന്‍ വര്‍ക്ക്‌ഷോപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തം; ഇത്തരം പ്രോഗ്രാമുകള്‍ നിരോധിച്ച എന്‍എസ്ഡബ്ല്യൂവിന്റെ പാത പിന്തുടരണമെന്ന് ഗ്രീന്‍സ് പാര്‍ട്ടി
ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തുന്ന എഡ്യുക്കേഷന്‍ വര്‍ക്ക്‌ഷോപ്പുകളെ കുറിച്ച് പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട് സൗത്ത് ഓസ്‌ട്രേലിയയിലെ ഗ്രീന്‍സ് പാര്‍ട്ടി രംഗത്തെത്തി. ഇത്തരം വര്‍ക്ക്‌ഷോപ്പുകള്‍ അഡലെയ്ഡിലെ മൂന്ന് സ്‌കൂളുകളില്‍ നടത്തി വരുന്നുണ്ട്. ന്യൂ സൗത്ത് വെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ അവിടുത്തെ പബ്ലിക്ക്‌സ്‌കൂളുകളില്‍ നിന്നും കണ്‍ഫ്യൂസിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോഗ്രാം നിരോധിച്ചിരുന്നു.

ചൈനീസ് പിന്തുണയോടെ നടത്തുന്ന ഈ പ്രോഗ്രാമിലൂടെ ചൈനീസ് പ്രൊപ്പഗണ്ട ക്ലാസ്‌റൂമുകളില്‍ പ്രചരിപ്പിക്കുന്നുവെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്നാണ് എന്‍എസ്ഡബ്ല്യൂ ഇതിന് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതേ പാത പിന്തുടരാന്‍ സൗത്ത് ഓസ്‌ട്രേലിയയും തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് ഇത് സംബന്ധിച്ച ഒരു പുനരവലോകനം ഗ്രീന്‍സ് നിര്‍ദേശിച്ചിരിക്കുന്നത്.ചൈനീസ് ഗവണ്‍മെന്റ് ഏജന്‍സിയായ ഹാന്‍ബാനാണീ പ്രോഗ്രാമനിന് മേല്‍നോട്ടം നടത്തുന്നതെന്നതാണ് ഇതിനെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്.

ഈ പ്രോഗ്രാമിനെ കുറിച്ച് അടുത്തിടെ ഒരു ഡിപ്പാര്‍ട്ട്‌മെന്റല്‍ റിവ്യൂ നടത്തിയിരുന്നു. ഇതിലൂടെ ചൈനീസ് പ്രൊപ്പഗാണ്ട പ്രചരിപ്പിക്കുന്നില്ലെന്ന് ഈ റിവ്യൂവിലൂടെ വ്യക്തമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിലൂടെ അനുചിതമായ രീതിയില്‍ വിദേശ ഇടപെടലുണ്ടാകമെന്ന ആശങ്ക ഈ റിവ്യൂ നടത്തിയവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു.സിഡ്‌നിയിലെയും മിഡ് നോര്‍ത്ത് കോസ്‌ററിലെയും 13 പബ്ലിക്ക് സ്‌കൂളുകളില്‍ ഈ പ്രോഗ്രാമിലൂടെ ചൈനീസ് ഭാഷയായ മന്‍ഡാരിന്‍ പഠിപ്പിച്ചിട്ടുണ്ട്.ഈ പ്രോഗ്രാമിലൂടെ ചൈനയുടെ സ്വാധീനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമാകുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയ ഗ്രീന്‍സ് എംപിയായ ടാമ്മി ഫ്രാങ്ക്‌സ് മുന്നറിയിപ്പേകുന്നത്. ഇക്കാരണത്താലാണ് എന്‍എസ്ഡബ്ല്യൂ ഇത് നിരോധിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends