പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്പു നല്‍ക് ബഹ്‌റെയ്ന്‍; ബഹ്‌റെയ്ന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്പു നല്‍ക് ബഹ്‌റെയ്ന്‍; ബഹ്‌റെയ്ന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈനിലെത്തി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെത്തിയത്. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ മോദിയെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹ്റൈന്‍ പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബഹ്‌റെയ്ന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


ഇന്ന് രാവിലെ മനാമ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ 200-ാം വാര്‍ഷികോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിക്കും. തുടര്‍ന്ന് ശനിയാഴ്ച യു.എ.ഇയില്‍ പുറത്തിറക്കിയ റുപേ കാര്‍ഡ് ബഹ്‌റൈനിലും പ്രകാശനം ചെയ്യും

Other News in this category4malayalees Recommends