രാഹുല്‍ രാഷ്ട്രീയം കളിച്ചു ; ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യ താല്‍പര്യത്തിനൊപ്പം നില്‍ക്കണം ; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കശ്മീര്‍ ഗവര്‍ണര്‍

രാഹുല്‍ രാഷ്ട്രീയം കളിച്ചു ; ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യ താല്‍പര്യത്തിനൊപ്പം നില്‍ക്കണം ; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കശ്മീര്‍ ഗവര്‍ണര്‍
രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ സംഘവും നടത്തിയ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. താന്‍ രാഹുലിനെ ക്ഷണിച്ചത് നല്ലതുമാത്രം ഉദ്ദേശിച്ചാണെന്നും പക്ഷേ രാഹുല്‍ അതില്‍ രാഷ്ട്രീയം കളിച്ചെന്നും മാലിക് പറഞ്ഞു.'ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യ,താത്പര്യത്തിനൊപ്പം നില്‍ക്കണം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കശ്മീര്‍ സന്ദര്‍ശിക്കേണ്ട കാര്യമില്ല. കശ്മീരിലെ സാഹചര്യങ്ങള്‍ വഷളാകണമെന്നാണ് ആവശ്യമെങ്കില്‍ അദ്ദേഹത്തിന് ഇവിടെവന്ന് ദല്‍ഹിയില്‍ പറഞ്ഞ കള്ളങ്ങള്‍ ആവര്‍ത്തിക്കാം.' അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച്ച കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് മടക്കി അയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തെ പുറത്തുകടക്കാന്‍ അനുവദിച്ചില്ല. നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നതും പോലീസ് സംഘം തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ഡല്‍ഹിയിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.

നേരത്തെ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുല്‍ ഗാന്ധിയെ കശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. കശ്മീരിലെ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു സത്യാപാല്‍ മാലിക് രാഹുലിനെ ക്ഷണിച്ചത്. താങ്കള്‍ക്ക് ഇവിടെ വരാം. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി വിമാനം ഒരുക്കി നല്‍കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. രാഹുല്‍ ഇത് സ്വീകരിച്ചെങ്കിലും കശ്മീരില്‍ പിന്നീട് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗവര്‍ണര്‍ ക്ഷണം പിന്‍വലിച്ചിരുന്നു.Other News in this category4malayalees Recommends