കശ്മീര്‍ പിടിച്ചെടുക്കാമെന്ന് ഇന്ത്യ കരുതിയെങ്കില്‍ തെറ്റി ; യുദ്ധം തുടങ്ങിയാല്‍ പ്രതിരോധിക്കും ; പാക് പ്രസിഡന്റ്

കശ്മീര്‍ പിടിച്ചെടുക്കാമെന്ന് ഇന്ത്യ കരുതിയെങ്കില്‍ തെറ്റി ; യുദ്ധം തുടങ്ങിയാല്‍ പ്രതിരോധിക്കും ; പാക് പ്രസിഡന്റ്
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൈക്കൊണ്ടുപോരുന്ന നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് പ്രസിഡന്റ് ആരിഫ് ആല്‍വി. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം തീക്കളിയാണെന്നും ഇതേ തീ ഇന്ത്യയുടെ മതേതരത്വത്തെ ഇല്ലാതാക്കിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിലൂടെ കശ്മീരിലെ സാഹചര്യം മെച്ചപ്പെടുമെന്നാണ് അവര്‍ കരുതിയിരിക്കുന്നത്. ഭരണഘടന ഭേദഗതി ചെയ്തതിലൂടെ അവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യതിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ അതില്‍ പാക്കിസ്ഥാന് യാതൊരു നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം വിഷയത്തില്‍ പ്രസ്താവനയൊന്നും ഇറക്കാത്തതില്‍ പാക്കിസ്ഥാന്‍ നിരാശരാണോ എന്ന ചോദ്യത്തിന് നേരത്തെ തന്നെ അന്തര്‍ ദേശീയവത്ക്കരിക്കപ്പെട്ട ഒരു പ്രശ്‌നമാണ് എന്നായിരുന്നു ആല്‍വിയുടെ മറുപടി.

കശ്മീരുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ സമിതി പ്രമേയങ്ങള്‍ ഇന്ത്യ അവഗണിച്ചതായും തര്‍ക്കം പരിഹരിക്കാന്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ വിസമ്മതിച്ചതായും ആരിഫ് ആല്‍വി ആരോപിച്ചു.

കശ്മീര്‍ പിടിച്ചെടുക്കാന്‍ ആധിപത്യപരമായ ഉദ്ദേശ്യം ഇന്ത്യയ്ക്കുണ്ടെന്ന് ഞാന്‍ കരുതുന്നു, പക്ഷേ അത് നടക്കില്ല ', ആരിഫ് ആല്‍വി പറഞ്ഞു. കശ്മീര്‍ വിഷയം എല്ലാ അന്താരാഷ്ട്ര ഫോറങ്ങളിലും പാക്കിസ്ഥാന്‍ തുടര്‍ന്നും ഉന്നയിക്കുമെന്നും ആരിഫ് ആല്‍വി പറഞ്ഞു.ഇന്ത്യയ്ക്ക് 'പുല്‍വാമ പോലുള്ള ആക്രമണം' നടത്താനും പാകിസ്ഥാനെ ആക്രമിക്കാനും കഴിഞ്ഞേക്കാം. പക്ഷേ ഇന്ത്യയുമായി ഒരു യുദ്ധം വേണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. എന്നാല്‍ ഇന്ത്യയുദ്ധം ആരംഭിക്കുകയാണെങ്കില്‍ സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട് അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends