തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ; തൃശൂര്‍ സ്വദേശിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയേയും ചോദ്യം ചെയ്യുന്നത് തുടരുന്നു

തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ; തൃശൂര്‍ സ്വദേശിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയേയും ചോദ്യം ചെയ്യുന്നത് തുടരുന്നു
തീവ്രവാദബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. കേന്ദ്ര ഏജന്‍സികള്‍ ഇന്നും ഇരുവരെയും ചോദ്യമേ ചെയ്യും. തീവ്രവാദ സംഘടനകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇരുവരും അന്വേഷണ ഏജന്‍സികളോട് ആവര്‍ത്തിക്കുന്നത്. എന്നാല്‍, ബഹ്‌റൈനില്‍ നിന്ന് പോരുന്നതിന് മുന്‍പ് പോലീസ് ചോദ്യം ചെയ്തിരുന്നെന്നും ഇയാള്‍ സമ്മതിച്ചു.

കൂടുതല്‍ തെളിവുകള്‍ ഇരുവരില്‍ നിന്നും ലഭിക്കുമോ എന്നറിയാനാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്രാവാദ ഭീഷണിയെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കോയമ്പത്തൂര്‍, ചെന്നൈ എന്നിവിവാദങ്ങളിലേക്ക് തീവ്രവാദികള്‍ ശ്രീലങ്ക വഴി എത്തിയെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗം വിവിധ സംസ്ഥാന പോലീസുകാര്‍ക്ക് നല്‍കിയ സന്ദേശം. ആറംഗ ഭീകര സംഘം കോയമ്പത്തൂരില്‍ എത്തിയെന്നും അക്രമണസാധ്യതയുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്.

ആരാധനാലയങ്ങള്‍, മാളുകള്‍ എന്നീ ആളുകള്‍ തടിച്ചു കൂടുന്ന പ്രധനകേന്ദ്രങ്ങളില്‍ പോലീസ് കാവല്‍ ശക്തമാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ വരെ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സിയും കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പിടിയിലായ അബ്ദുള്‍ ഖാദര്‍ റഹീമിനെ ചോദ്യം ചെയ്തു വരികയായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവതിയാണ് ഇയാള്‍ക്കൊപ്പം അറസ്റ്റിലായത്.

ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഇല്യാസുമായി പരിചയമില്ലെന്നും അബ്ദുള്‍ ഖാദര്‍ റഹീം ആവര്‍ത്തിച്ച് പറഞ്ഞു. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കേന്ദ്ര ഐബിയുടെയും ഉദ്യോഗസ്ഥര്‍ ഇന്നും ഇരുവരെയും ചോദ്യം ചെയ്യും

Other News in this category4malayalees Recommends