ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 'ദൈവവിളി ക്യാമ്പ് 2019' ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ പ്രെസ്റ്റണില്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 'ദൈവവിളി ക്യാമ്പ്  2019'  ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ പ്രെസ്റ്റണില്‍
പ്രെസ്റ്റണ്‍: യുവാക്കളില്‍ ദൈവവിളി അവബോധം വളര്‍ത്തുന്നതിനും ശരിയായ ജീവിതപാത തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ 'ദൈവവിളി ക്യാമ്പ്' സംഘടിപ്പിക്കുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 വയസ്സിനും അതിനു മുകളിലുമുള്ള യുവാക്കളെയാണ് ഈ ക്യാമ്പിലേക്ക് പ്രതീക്ഷിക്കുന്നത്.


പ്രെസ്റ്റണ്‍ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരി റെക്ടര്‍ റെവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, രൂപത ദൈവവിളി കമ്മീഷന്‍ ഡയറക്ടര്‍ റെവ. ഫാ. ടെറിന്‍ മുള്ളക്കര എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പില്‍ സെമിനാരിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ റെവ. ഫാ. ജോണ്‍ മില്ലര്‍, റെവ. ഡോ. മാത്യു പിണക്കാട്ട്, റെവ. ഡോ. സോണി കടംതോട്, റെവ.ഫാ. ഫാന്‍സ്വാ പത്തില്‍, റെവ. ഫാ. ബാബു പുത്തന്‍പുരക്കല്‍, റെവ. ഫാ. ട്രയിന്‍ മുള്ളക്കര, റെവ. സി. ജോവാന്‍ മണിയഞ്ചിറ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.


രൂപതയുടെ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ദൈവവിളിയെക്കുറിച്ചു അറിയാന്‍ താല്പര്യമുള്ള 18 വയസ്സിനു മുകളിലുള്ള എല്ലാ യുവാക്കളെയും ഈ ത്രിദിന ക്യാമ്പിലേക്ക് ക്ഷണിക്കുന്നതായി റെവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, റെവ. ഫാ. ടെറിന്‍ മുള്ളക്കര എന്നിവര്‍ അറിയിച്ചു. ആഗസ്റ്റ് 30 ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ചു സെപ്തംബര്‍ 1 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ റെവ. ഫാ. ടെറിന്‍ മുള്ളക്കരയുമായി ബന്ധപ്പെടേണ്ടതാണ്. Mb: 07985695056, email: frterinmullakkara@gamil.com ക്യാമ്പ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Immaculate Conception Seminary, St. Ignatius Square, Preston, PR1 1TT.

Other News in this category



4malayalees Recommends