ബാല്യകാല സുഹൃത്തുക്കള്‍ വിവാഹിതരായി ; മിനിറ്റുകള്‍ക്കുള്ളില്‍ ദാരുണാന്ത്യം !

ബാല്യകാല സുഹൃത്തുക്കള്‍ വിവാഹിതരായി ; മിനിറ്റുകള്‍ക്കുള്ളില്‍ ദാരുണാന്ത്യം !
വിവാഹിതരായി മിനിറ്റുകള്‍ക്കുള്ളില്‍ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. യുഎസില്‍ ടെക്‌സാസിലാണ് സംഭവം. ബാല്യകാല സുഹൃത്തുക്കള്‍ തമ്മില്‍ വിവാഹിതരായ ശേഷം റിസപ്ഷനായി പോകവേ വരന്‍ ഓടിച്ച വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.കുടുംബത്തിന് മുന്നിലാണ് അതിദാരുണമായ മരണം സംഭവിച്ചത്.

്അഞ്ച് വരിയുള്ള റോഡിലൂടെ പോകവേ ട്രക്ക് വന്ന് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കുടുബം പിന്നിലുള്ള വാഹനത്തില്‍ ഇരുന്ന് ദാരുണ സംഭവത്തിന് സാക്ഷിയായി.

'' എനിയ്ക്ക് അവിടെ ഇരുന്ന് എന്റെ രണ്ടു മക്കളുടേയും മരണം കാണേണ്ടിവന്നു. എന്റെ ജീവിത കാലം മുഴുവന്‍ ഇനി ഈ കാഴ്ച മായില്ല.. എന്റെ കുഞ്ഞുങ്ങളെ പുറത്തെടുത്തപ്പോള്‍ പറ്റിയ രക്തം ഇപ്പോഴും എന്റെ ദേഹത്ത് പറ്റിപിടിച്ചിട്ടുണ്ട്'..വധുവിന്റെ അമ്മ പറയുന്നു. മകളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ ദിനം ഒരു ദുരന്ത ദിനമായി മാറിയ ഞെട്ടലിലാണ് കുടുംബം.

Other News in this category4malayalees Recommends