യുകെയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും 3ഡി ബാഗേജ് സ്‌ക്രീനിംഗ് ഉടന്‍; കാരണം ഹീത്രൂവിലെ 3ഡി സ്‌കാനര്‍ വന്‍ വിജയം; ഹാന്‍ഡ് ബാഗില്‍ ലാപ്ടോപുകള്‍ക്കും ലിക്യുഡുകള്‍ക്കുമുള്ള നിരോധനവും അവസാനിക്കും; പരിശോധനാ സമയം ചുരുങ്ങും

യുകെയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും 3ഡി ബാഗേജ് സ്‌ക്രീനിംഗ് ഉടന്‍; കാരണം ഹീത്രൂവിലെ 3ഡി സ്‌കാനര്‍ വന്‍ വിജയം; ഹാന്‍ഡ് ബാഗില്‍ ലാപ്ടോപുകള്‍ക്കും ലിക്യുഡുകള്‍ക്കുമുള്ള നിരോധനവും അവസാനിക്കും; പരിശോധനാ സമയം ചുരുങ്ങും
2022 അവസാനമാകുമ്പോഴേക്കും യുകെയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കുന്നതിനായി ത്രീഡീ സ്‌കാനര്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഹീത്രൂ എയര്‍പോര്‍ട്ടില്‍ 2017 മുതല്‍ പരീക്ഷിച്ച് വരുന്ന 3ഡി ബാഗേജ് സ്‌ക്രീനിംഗ് സംവിധാനം വന്‍ വിജയമായതിനെ തുടര്‍ന്ന് രാജ്യമാകമാനമുള്ള എയര്‍പോര്‍ട്ടുകളില്‍ ഈ ആധുനിക സാങ്കേതിക വിദ്യ എത്രയും വേഗം പ്രാബല്യത്തില്‍ വരുത്താനാണ് ഗവണ്‍മെന്റ് തയ്യാറെടുക്കുന്നത്.

ഇതോടെ വിമാനയാത്രക്കാരുടെ ഹാന്‍ഡ് ബാഗില്‍ ലാപ്ടോപുകള്‍ക്കും ലിക്യുഡുകള്‍ക്കുമുള്ള നിരോധനവും അവസാനിക്കുന്നതായിരിക്കും. കൂടാതെ പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ ബാഗേജ് പരിശോധനാ സമയം ചുരുങ്ങുകയും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയും ശക്തമാണ്.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 3ഡി ബാഗേജ് സ്‌ക്രീനിംഗ് സംവിധാനം നിലവില്‍ വരുന്നതോടെ എയര്‍പോര്‍ട്ടുകളിലെ സുരക്ഷയേറുമെന്നും പ്രീ-ബോര്‍ഡിംഗ് പരിശോധനകള്‍ സത്വരമാകുമെന്നും ലാപ്ടോപ്പുകളും ദ്രവരൂപത്തിലുളള പദാര്‍ത്ഥങ്ങളും ഹാന്‍ഡ് ബാഗിലിട്ട് വിമാനത്തില്‍ സഞ്ചരിക്കരുതെന്ന നിരോധനം ഇല്ലാതാവുമെന്നും മിനിസ്റ്റര്‍മാര്‍ വെളിപ്പെടുത്തുന്നു.

ആശുപത്രികളില്‍ പ്രചാരത്തിലുള്ള സിടി സ്‌കാനറുകള്‍ക്ക് സമാനമായിട്ടായിരിക്കും 3ഡി സ്‌കാനറുകള്‍ പ്രവര്‍ത്തിക്കുന്നത്.യാത്രക്കാരുടെ ബാഗില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നുവെന്ന വ്യക്തമായ ദൃശ്യങ്ങള്‍ ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്. ഇതിന് വേണ്ടി ഈ സ്‌കാനര്‍ സൂം ചെയ്യാനും പരിശോധനക്കായി റൊട്ടേറ്റ് ചെയ്യാനും കഴിയുകയും ചെയ്യും.ഇപ്പോഴത്തെ ചട്ടങ്ങളനുസരിച്ച് യാത്രക്കാര്‍ക്ക് തങ്ങളുടെ കാബിന്‍ ബാഗേജില്‍ 100 മില്ലി ലിറ്ററില്‍ അധികമുളള ദ്രാവകങ്ങള്‍ കൊണ്ടു പോകുന്നതിന് പെര്‍മിഷനില്ല.

നിലവിലെ നിയമം അനുസരിച്ച് ഇത്തരം വസ്തുക്കള്‍ 20 സെമീ വീതം നീളവും വീതിയുമുള്ള സിംഗിള്‍, ട്രാന്‍സ്പെരന്റ്, റീസീലബിള്‍ പ്ലാസ്റ്റിക് ബാഗിലാക്കി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ബോധിപ്പിക്കണം.2006 നവംബറിലായിരുന്നു ഈ പരിധി പ്രാബല്യത്തില്‍ വരുത്തിയിരുന്നത്. കാബിനില്‍ ലിക്യുഡുകള്‍ പൂര്‍ണമായും നിരോധിച്ച ഉത്തരവ് ഇതോടെ ഇല്ലാതാവുകയും ചെയ്തിരുന്നു.ഡ്രിങ്ക് ബോട്ടിലുകളില്‍ സ്ഫോടനവസ്തുക്കള്‍ മറച്ച് വച്ച് കൊണ്ടു പോകാനുള്ള സാധ്യതയേറിയതിനെ തുടര്‍ന്നാണ് ഇത്തരം കര്‍ക്കശമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരുന്നത്.


Other News in this category4malayalees Recommends