ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് സമരത്തിന്റെ മറവില്‍ യാത്രക്കാരെ പകല്‍ക്കൊള്ളക്കിരകളാക്കുന്നു; പണിമുടക്കിന്റെ പേരില്‍ ടിക്കറ്റുള്‍ റദ്ദ് ചെയ്ത് പുതിയ ബുക്കിംഗിന് പത്തിരട്ടി ഈടാക്കുന്നു; ഹോളിഡേക്ക് വിമാനം കയറാനെത്തിയ യുകെ മലയാളികള്‍ക്കും പണി കിട്ടി

ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് സമരത്തിന്റെ മറവില്‍ യാത്രക്കാരെ പകല്‍ക്കൊള്ളക്കിരകളാക്കുന്നു; പണിമുടക്കിന്റെ പേരില്‍ ടിക്കറ്റുള്‍ റദ്ദ് ചെയ്ത് പുതിയ ബുക്കിംഗിന് പത്തിരട്ടി ഈടാക്കുന്നു; ഹോളിഡേക്ക് വിമാനം കയറാനെത്തിയ യുകെ മലയാളികള്‍ക്കും പണി കിട്ടി
ബ്രിട്ടീഷ് എയര്‍വേസിലെ പൈലറ്റുമാര്‍ നടത്തുന്ന സമരത്തിന്റെ പേരില്‍ ഈ വിമാനക്കമ്പനി യാത്രക്കാരെ പകല്‍ക്കൊള്ളക്കിരകളാക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് അടുത്ത മാസം 9,10,27 തിയതികളില്‍ പൈലറ്റുമാര്‍ സമരം നടത്തുന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ബ്രിട്ടീഷ് എയര്‍വേസ് റദ്ദാക്കുകയും അതേ ടിക്കറ്റുകളുടെ പുനര്‍ ബുക്കിംഗിന് പത്തിരട്ടി ചാര്‍ജ് ഈടാക്കുന്നുവെന്നുമുളള ആരോപണമാണ് ശക്തമായിരിക്കുന്നത്.

ഇതോടെ സമ്മര്‍ഹോളിഡേക്ക് നാട്ടിലേക്ക് ബ്രിട്ടീഷ് എയര്‍വേസില്‍ ബുക്ക് ചെയ്തിരിക്കുന്ന നിരവധി യുകെ മലയാളികള്‍ക്കും പണി കിട്ടിയെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.യാത്രക്കാര്‍ വളരെ കുറഞ്ഞ റേറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളാണ് സമരത്തിന്റെ പേര് പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേസ് ക്യാന്‍സല്‍ ചെയ്യുകയും പുതിയ ബുക്കിംഗിന്റെ പേരില്‍ പത്തിരട്ടി ചാര്‍ജീടാക്കുകയും ചെയ്യുന്നത്. ഇതിലൂടെ വിമാനക്കമ്പനി യാത്രക്കാരെ പിഴിഞ്ഞ് കൊടും ലാഭം ഉണ്ടാക്കുന്നുവെന്നുള്ള ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്.

മൂന്ന് വര്‍ഷക്കാലയളവില്‍ തങ്ങള്‍ക്ക് 11.5 ശതമാനം ശമ്പളപ്പെരുപ്പം നല്‍കാമെന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ ഓഫര്‍ വേണ്ടെന്ന് വച്ചാണ് പൈലറ്റ് യൂണിയനായ ബാല്‍പ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘടനയിലെ 93 ശതമാനം മെമ്പര്‍മാരും പണിമുടക്കിനെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് സെപ്റ്റംബറില്‍ മൂന്ന് ദിവസത്തെ പണിമുടക്കുണ്ടാകാന്‍ പോകുന്നത്. കമ്പനി മുന്നോട്ട് വച്ച ഈ ശമ്പള വര്‍ധനാ ഓഫര്‍ ബ്രിട്ടീഷ് എയര്‍വേസിലെ 90 ശതമാനം തൊഴിലാളികളും അംഗീകരിച്ചിരുന്നുവെങ്കിലും പൈലറ്റുമാര്‍ ഇത് സ്വീകരിച്ചിട്ടില്ല. പൈലറ്റുമാര്‍ക്ക് ശമ്പളകാര്യത്തില്‍ എത്ര കിട്ടിയാലും മതിയാവില്ലെന്നാണ് കാബിന്‍ ക്രൂ വിമര്‍ശിക്കുന്നത്.

ഇത്തരത്തില്‍ സംജാതമാകാന്‍ പോകുന്ന പണിമുടക്കിന്റെ പേരില്‍ ബ്രിട്ടീഷ് എയര്‍വേസ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തത് മൂലം ബുദ്ധിമുട്ടിലായ നിരവധി യാത്രക്കാരുടെ പ്രതിനിധിയാണ് സഫോക്കിലെ ഔല്‍ട്ടന്‍ ബ്രോഡിലെ ബിസിനസുകാരനായ ലെവിസ് പ്യാ എന്ന 29കാരന്‍. അടുത്ത മാസം എട്ടിന് സൈപ്രസിലേക്ക് പോകുന്നതിനായി താന്‍ 340 പൗണ്ട് ചാര്‍ജ് വരുന്ന നാല് സീറ്റുകള്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ ബിഎ0664ല്‍ മുന്‍കൂട്ടി ബുക്ക്‌ചെയ്തിരുന്നുവെന്നും എന്നാല്‍ അത് കമ്പനി റദ്ദാക്കിയിരിക്കുന്നുവെന്നും ലെവിസ് വെളിപ്പെടുത്തുന്നു. തുടര്‍ന്ന് ടിക്കറ്റുകള്‍ വീണ്ടും ഇതേ വിമാനത്തില്‍ ബുക്ക് ചെയ്തത് പത്തിരട്ടി കൂടുതല്‍ പണം കൊടുത്തിട്ടാണെന്നും അദ്ദേഹം ആരോപിക്കുന്നു.


Other News in this category4malayalees Recommends