യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററിലെ ആറ് മാസക്കാരി ഗുരുതരാവസ്ഥയില്‍; അപകടാവസ്ഥയിലായിരിക്കുന്നത് 21 കുടിയേറ്റക്കാര്‍ക്കൊപ്പം വ്യാഴാഴ്ച ടെക്‌സാസിലേക്കെത്തിയ കുരുന്ന്; യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളെക്കുറിച്ചുള്ള ആശങ്ക ശക്തം

യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററിലെ ആറ് മാസക്കാരി ഗുരുതരാവസ്ഥയില്‍;  അപകടാവസ്ഥയിലായിരിക്കുന്നത്  21 കുടിയേറ്റക്കാര്‍ക്കൊപ്പം വ്യാഴാഴ്ച ടെക്‌സാസിലേക്കെത്തിയ കുരുന്ന്; യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളെക്കുറിച്ചുള്ള ആശങ്ക ശക്തം
യുഎസിന്റെ സതേണ്‍ ബോര്‍ഡര്‍ കടന്നെത്തുകയും 21 കുടിയേറ്റക്കാര്‍ക്കൊപ്പം ഇമിഗ്രേഷന്‍ അധികൃതരുടെ പിടിയിലാവുകയും ചെയ്ത ആറ് മാസം പ്രായമുള്ള പെണ്‍കുട്ടി ഗുരുതരാവസ്ഥയിലായെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പെണ്‍കുട്ടി തന്റെ പിതാവിനൊപ്പമായിരുന്നു സതേണ്‍ ടെക്‌സാസില്‍ വച്ച് വ്യാഴാഴ്ച ബോര്‍ഡര്‍ പട്രോളിന്റെ പിടിയിലായിരുന്നത്. ഇതോടെ യുഎസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള ഡിറ്റെന്‍ഷന്‍ സെന്ററുകളുമായി ബന്ധപ്പെട്ട ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

റിയോ ഗ്രാന്‍ഡെ കടന്ന് യുഎസിലേക്ക് രേഖകളില്ലാതെ എത്തിയ വലിയൊരു സംഘത്തിലായിരുന്നു ഇവരുണ്ടായിരുന്നതെന്ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വ്യക്തമാക്കുന്നു.യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഡിറ്റെന്‍ഷന്‍ ഫെസിലിറ്റികളിലെ അപകടകരമായ അവസ്ഥയെക്കുറിച്ച് മാസങ്ങളായി കടുത്ത ആശങ്കകളും വിമര്‍ശനങ്ങളും ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സെന്ററില്‍ പാര്‍പ്പിച്ചിരിക്കുന്ന ആറ് മാസക്കാരി ഗുരുതരാവസ്ഥയിലായിരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കുടുംബങ്ങളില്‍ നിന്നും വേര്‍പെടുത്തി ഇത്തരം ഫെസിലിറ്റികളില്‍ താമസിപ്പിച്ചിരുന്ന കുറഞ്ഞത് ഏഴ് കുട്ടികളെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഗുരുതരാവസ്ഥയിലായിരിക്കുന്ന ആറ് മാസക്കാരിക്ക് അടിയന്തിരമായി ആശുപത്രി ചികിത്സ വേണമെന്ന് റിയോ ഗ്രാന്‍ഡെ വാലി സെക്ടറിലെ സെന്‍ട്രല്‍ പ്രൊസസിംഗ് സെന്റര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Other News in this category4malayalees Recommends