ഓസ്‌ട്രേലിയയില്‍ വിദേശരാജ്യങ്ങള്‍ ചാരപ്രവര്‍ത്തനം നടത്തുന്നത് മുമ്പില്ലാത്ത വിധം വര്‍ധിച്ചു; കുടിയേറ്റക്കാരെ ചാരന്‍മാരാക്കി ഓസ്‌ട്രേലിയയെ അപകടത്തിലാക്കുന്നു; റുവാണ്ട പോലുള്ള രാജ്യങ്ങള്‍ ഇതില്‍ മുന്നില്‍; കടുത്ത മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ഏജന്‍സി

ഓസ്‌ട്രേലിയയില്‍ വിദേശരാജ്യങ്ങള്‍ ചാരപ്രവര്‍ത്തനം നടത്തുന്നത് മുമ്പില്ലാത്ത വിധം വര്‍ധിച്ചു; കുടിയേറ്റക്കാരെ ചാരന്‍മാരാക്കി ഓസ്‌ട്രേലിയയെ അപകടത്തിലാക്കുന്നു; റുവാണ്ട പോലുള്ള രാജ്യങ്ങള്‍ ഇതില്‍ മുന്നില്‍; കടുത്ത മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ഏജന്‍സി
വിദേശരാജ്യങ്ങള്‍ ഓസ്‌ട്രേലിയയില്‍ നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നുവെന്ന മുന്നറിയിപ്പേകി ഇന്റലിജന്‍സ് ഏജന്‍സികള്‍ രംഗത്തെത്തി. അതായത് രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പില്ലാത്ത വിധത്തില്‍ ഇത്തരം ചാരപ്രവൃത്തികള്‍ ഇപ്പോള്‍ ഏറിയിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട ഓസ്‌ട്രേലിയയില്‍ വന്‍ തോതില്‍ ചാരശൃംഖല കുടിയേറ്റ സമൂഹങ്ങളില്‍ കെട്ടിപ്പടുത്തുവെന്ന ആരോപണം ശക്തമായി അധികം വൈകുന്നതിന് മുമ്പാണ് രാജ്യത്തെ ഡൊമസ്റ്റിക് ഇന്റലിജന്‍സ് ഏജന്‍സി പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള ഭീഷണിയെക്കുറിച്ച് ജനം വേണ്ടത്ര മനസിലാക്കിയിട്ടില്ലെന്നും ഇന്റലിജന്‍സ് എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നുണ്ട്. ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങളിലൂടെ കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും അവരുടെ എതിര്‍പ്പിനെ അവഗണിച്ച് അനായാസം ചാരന്മാരാക്കി മാറ്റുന്നുവെന്നും അവര്‍ എടുത്ത് കാട്ടുന്നു. ഇത്തരത്തിലുള്ള വിദേശഇടപെടലും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളും ഓസ്‌ട്രേലിയയില്‍ മുമ്പില്ലാത്ത വിധത്തില്‍ പെരുകിയിരിക്കുന്നുവെന്നാണ് ഒരു ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (എഎസ്‌ഐഒ) വക്താവ് മുന്നറിയിപ്പേകുന്നത്.

ഇത്തരത്തില്‍ വിദേശരാജ്യങ്ങള്‍ കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ചാരവൃത്തിക്കായി റിക്രൂട്ട്‌ചെയ്യുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല.ഏതാനും വ്യക്തികളാണ് ഇത്തരത്തില്‍ ഓസ്‌ട്രേലിയയെ അപകടപ്പെടുത്തുന്നതിനായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു റുവാണ്ടന്‍ ചാരന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം എബിസി പുറത്ത് വിട്ടതിന് ശേഷമാണ് എഎസ്‌ഐഒ വക്താവ് പുതിയ മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്.റുവാണ്ട ഗവണ്മെന്റ് അതിന്റെ എംബസികളിലും ഹൈക്കമ്മീഷനുകളിലും എത്തരത്തിലാണ് ചാരപ്രവര്‍ത്തികള്‍ നടത്തുന്നതെന്ന് വിശദീകരിക്കുന്ന ടെലിഫോണ്‍ സംഭാഷണമായിരുന്നു ഇത്.

Other News in this category4malayalees Recommends