സൗത്ത് ഓസ്‌ട്രേലിയയില്‍ ചൈല്‍ഡ് സെക്‌സ് ഡോളുകള്‍ നിരോധിച്ചേക്കും; ഇവ കൈവശം വയ്ക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം; ഫെഡറല്‍ ഗവണ്‍മെന്റ് ഇവയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സ്റ്റേറ്റില്‍ കടുത്ത നിയമം വേണമെന്ന്

സൗത്ത് ഓസ്‌ട്രേലിയയില്‍ ചൈല്‍ഡ് സെക്‌സ് ഡോളുകള്‍ നിരോധിച്ചേക്കും; ഇവ കൈവശം വയ്ക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം; ഫെഡറല്‍ ഗവണ്‍മെന്റ് ഇവയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സ്റ്റേറ്റില്‍ കടുത്ത നിയമം വേണമെന്ന്

സൗത്ത് ഓസ്‌ട്രേലിയയില്‍ ചൈല്‍ഡ് സെക്‌സ് ഡോളുകള്‍ നിരോധിക്കുന്നതിനുള്ള നിയമം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ഇത്തരം പാവകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് ഇത് പ്രകാരം പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം. സൗത്ത് ഓസ്‌ട്രേലിയന്‍ എംപിയായ കോന്നി ബോനറോസാണ് ഇത്തരത്തിലുള്ള ഒരു നിയമത്തിനായി ശക്തമായി ശുപാര്‍ശ ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. ഈ നിയമം നടപ്പിലാക്കുന്നതിനായി തന്റെ രാഷ്ട്രീയ എതിരാളികളില്‍ നിന്നും അദ്ദേഹം പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്.


ചെറിയ കുട്ടികളുടേതിന് സമാനമായ രൂപമുള്ള ഇത്തരം സെക്‌സ് ഡോളുകള്‍ കാരണം ബാലപീഡകര്‍ ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് വഴിയൊരുക്കുന്നുവെന്നാണ് ബോനറോസ് മുന്നറിയിപ്പേകുന്നത്.ഫെഡറല്‍ കസ്റ്റംസ് അഥോറിറ്റികള്‍ക്ക് ഇത്തരം പാവകള്‍ പിടിച്ചെടുക്കുന്നതിന് അധികാരമുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത്തരത്തില്‍ പാവകള്‍ ഇറക്കുമതി ചെയ്യല്‍, വില്‍ക്കല്‍, നിര്‍മിക്കല്‍ , കൈവശം വയ്ക്കല്‍ തുടങ്ങിയവക്ക് നിലവില്‍ യാതൊരു വിധ പിഴയും ശിക്ഷയും ചുമത്തുന്നില്ലെന്നും ബോനറോസ് ആരോപിക്കുന്നു.

ഇത്തരം ഐറ്റങ്ങള്‍ നിരോധിക്കുന്നതില്‍ ഫെഡറല്‍ ഗവണ്‍മെന്റ് വന്‍ പരാജയമാണെന്നാണ് ബോനറോസ് വിമര്‍ശിക്കുന്നു.ഇക്കാരണത്താല്‍ ഇവ നിരോധിക്കുന്നതിന് സൗത്ത് ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റിന് സ്വന്തമായി നിയമം നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ആവശ്യപ്പെടുന്നു. അഞ്ച് വയസോളം പ്രായമുള്ള കുട്ടികള്‍ക്ക് സമാനമായ സെക്‌സ് ഡോളുകള്‍ വരെ പ്രചാരത്തിലുണ്ടെന്നും അത് അപകടകരമായ പ്രവണതയാണെന്നും ബോനറോസ് മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends