വിമാന യാത്രക്കാര്‍ക്ക് പുതിയ നികുതി; കേരളത്തില്‍നിന്നുള്ള ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരില്‍ നിന്ന് പ്രളയ സെസ് ഈടാക്കും; ഇക്കണോമി യാത്രക്കാര്‍ക്ക് നികുതി ബാധകമല്ല

വിമാന യാത്രക്കാര്‍ക്ക് പുതിയ നികുതി; കേരളത്തില്‍നിന്നുള്ള ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരില്‍ നിന്ന് പ്രളയ സെസ് ഈടാക്കും; ഇക്കണോമി യാത്രക്കാര്‍ക്ക് നികുതി ബാധകമല്ല

പ്രളയ സെസ് (എന്‍7) എന്ന പേരില്‍ വിമാന യാത്രക്കാര്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തി. കേരളത്തില്‍നിന്നുള്ള ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരില്‍നിന്നാണു പ്രളയ സെസ് ഈടാക്കുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വിവിധ വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിക്കഴിഞ്ഞു. വിമാന ടിക്കറ്റെടുക്കുമ്പോള്‍തന്നെ ഈ തുക ചേര്‍ത്തുള്ള നിരക്കാണ് ഈടാക്കുന്നത്.


ദിര്‍ഹമാണ് (973.45 രൂപ) പ്രളയ സെസ് ആയി ഈടാക്കുന്നത്. ഇസെഡ്.ആര്‍ (5 ദിര്‍ഹം), കെ3 (450 ദിര്‍ഹം), ഡബ്ല്യു.ഒ (30 ദിര്‍ഹം), വൈ.ക്യു (1110 ദിര്‍ഹം) എന്നിവയാണ് ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കുള്ള മറ്റു നികുതികള്‍. ഇക്കണോമി യാത്രക്കാര്‍ പ്രളയ സെസ് നല്‍കേണ്ടതില്ല. ഇതനുസരിച്ച് എമിറേറ്റ്‌സില്‍ കൊച്ചിയില്‍നിന്ന് ദുബായിലേക്കു ബിസിനസ് ക്ലാസിലെ ടിക്കറ്റിന് 4225 ദിര്‍ഹമാണ് നിരക്ക്. ഇതില്‍ 2580 ദിര്‍ഹം മാത്രമാണ് ടിക്കറ്റ് തുക. ബാക്കിയുള്ള 1645 ദിര്‍ഹം വിവിധ നികുതികളാണ്

Other News in this category



4malayalees Recommends