എടിഎമ്മില്‍ കയറി പിന്‍ നമ്പര്‍ അടിക്കും മുമ്പേ യുവാവിന് ഒരുലക്ഷത്തോളം രൂപ കിട്ടി ; സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പോയിട്ടുമില്ല ; സംഭവം മുംബൈയില്‍

എടിഎമ്മില്‍ കയറി പിന്‍ നമ്പര്‍ അടിക്കും മുമ്പേ യുവാവിന് ഒരുലക്ഷത്തോളം രൂപ കിട്ടി ; സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പോയിട്ടുമില്ല ; സംഭവം മുംബൈയില്‍
മുംബൈയില്‍ എടിഎമ്മിന്റെ പിന്‍ നമ്പര്‍ അടിക്കും മുന്‍പേ എടിഎം ഒരു ലക്ഷത്തോളം രൂപ നല്‍കി. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ റഫീക്കിനാണ് ഈ അനുഭവം ഉണ്ടായത്. പിന്‍ നമ്പര്‍ അടിക്കുന്നതിനും മുമ്പ് 96,000 രൂപയെത്തി.

അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോള്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടില്ല. ഉടന്‍ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. പണം അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു.
Other News in this category4malayalees Recommends