ചരിത്രപരമായ തീരുമാനം പ്രാബല്യത്തില്‍; പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ സൗദിയില്‍ സ്ത്രീകള്‍ രാജ്യത്തിനു പുറത്തേക്ക് സഞ്ചരിച്ചു തുടങ്ങി

ചരിത്രപരമായ തീരുമാനം പ്രാബല്യത്തില്‍; പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ സൗദിയില്‍ സ്ത്രീകള്‍ രാജ്യത്തിനു പുറത്തേക്ക് സഞ്ചരിച്ചു തുടങ്ങി
പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ സൗദിയില്‍ സ്ത്രീകള്‍ രാജ്യത്തിനു പുറത്തേക്ക് സഞ്ചരിച്ചു തുടങ്ങി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ഈ നിയമം പ്രാബല്യത്തില്‍ ആയതോടെ വനിതകള്‍ ഒറ്റയ്ക്ക് വിദേശ പര്യടനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു തുടങ്ങി.

40 കാരി സല്‍മ എന്ന സൗദി വനിത കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളം വഴി സ്വന്തം അധികാരത്തില്‍ യാത്ര ചെയ്തു. നേരത്തെ ഇവര്‍ ഭര്‍ത്താവിന്റെയും പിതാവിന്റെയും ഉത്തരവാദിത്തത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. നേരത്തെയുള്ള സമ്പ്രദായം അനുസരിച്ച് ഓരോ സ്ത്രീക്കും വിദേശ യാത്രക്ക് ഉത്തരവാദപ്പെട്ടവരും ഏറ്റവും അടുത്ത പുരുഷന്‍മാരുമായ ബന്ധുവിനെ മെഹ്‌റമായി വേണമായിരുന്നത്. പിതാവ്, സഹോദരന്‍, ഭര്‍ത്താവ് അല്ലെങ്കില്‍ മകന്‍ എന്നിവരെയാണ് സാധാരണയായി ചുമതലപ്പെടുത്താറുള്ളത്.

Other News in this category



4malayalees Recommends