ഓസ്‌ട്രേലിയ 2019 ഓഗസ്റ്റിലേക്കുള്ള സ്‌കില്‍ സെലക്ട് അപ്‌ഡേറ്റ് പുറത്ത് വിട്ടു; സബ്ക്ലാസ് 189 വിസക്ക് കീഴിലും ഫാമിലി സ്‌പോണ്‍സേഡ് സബ്ക്ലാസ് 489 വിസക്ക് കീഴിലും വെറും 100 ഇന്‍വിറ്റേഷനുകള്‍; മിനിമം കട്ട് ഓഫ് സ്‌കോറുകള്‍ വര്‍ധിപ്പിച്ചു

ഓസ്‌ട്രേലിയ 2019 ഓഗസ്റ്റിലേക്കുള്ള സ്‌കില്‍ സെലക്ട് അപ്‌ഡേറ്റ് പുറത്ത് വിട്ടു; സബ്ക്ലാസ് 189 വിസക്ക് കീഴിലും ഫാമിലി സ്‌പോണ്‍സേഡ് സബ്ക്ലാസ് 489 വിസക്ക് കീഴിലും വെറും 100 ഇന്‍വിറ്റേഷനുകള്‍; മിനിമം കട്ട് ഓഫ് സ്‌കോറുകള്‍ വര്‍ധിപ്പിച്ചു

2019 ഓഗസ്റ്റിലേക്കുള്ള ഓസ്‌ട്രേലിയ സ്‌കില്‍ സെലക്ട് അപ്‌ഡേറ്റ് പുറത്ത് വന്നു.ഇത് പ്രകാരം സബ്ക്ലാസ് 189 വിസക്ക് വെറും 100 ഇന്‍വിറ്റേഷനുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിന് മുമ്പത്തെ ഈ ഡ്രോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്‍വിറ്റേഷനുകളുടെ എണ്ണത്തില്‍ 90 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക ഇന്‍വിറ്റേഷനുകളും 85 പോയിന്റുകള്‍ക്ക് മേല്‍ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ലഭിച്ചിരിക്കുന്നതെന്നും ആശങ്കയുയര്‍ത്തുന്ന വസ്തുതയാണ്.


ഓസ്‌ട്രേലിയിലേക്ക് വരാന്‍ കൊതിക്കുന്ന കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ കുറച്ച് ഇന്‍വിറ്റേഷനുകള്‍ മാത്രം ഇഷ്യൂ ചെയ്തിരിക്കുന്നത് നിരാശയുണ്ടാക്കുന്നുണ്ട്.ഫാമിലി സ്‌പോണ്‍സേഡ് സബ്ക്ലാസ് 489 വിസക്ക് കീഴില്‍ 100 ഇന്‍വിറ്റേഷനുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇതിനുള്ള മിനിമം സ്‌കോര്‍ 80 പോയിന്റുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരം എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിക്കേണ്ടുന്ന അവസാന തിയയി 2019 ജനുവരിയിലായിരുന്നു.

പുതിയ ഡ്രോ പ്രകാരം കട്ട് ഓഫ് സ്‌കോര്‍ വര്‍ധിപ്പിച്ചിരിക്കുന്നതിനാല്‍ കുറഞ്ഞ സ്‌കോര്‍ ലഭിച്ചിരിക്കുന്നവര്‍ക്ക് മുന്നില്‍ ഇനിയുള്ളത് ഈ വര്‍ഷം നവംബറില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ റീജിയണല്‍ വിസകളാണ്.ലഭ്യമായ വിസകളേക്കാള്‍ ആവശ്യമുള്ള ഒക്യുപേഷനുകള്‍ വര്‍ധിച്ച അവസ്ഥയാണുള്ളത്.ഇതിനെ പ്രോ-റാട്ട ഒക്യുപേഷനുകള്‍ എന്നാണ് വിളിക്കുന്നത്.

ഓഗസ്റ്റ് സ്‌കില്‍ പ്രോ റോട്ട ഒക്യുപേഷന്‍സിന്റെ കട്ട് ഓഫ് സ്‌കോറുകള്‍ താഴെപ്പറയുന്ന വിധത്തിലാണ്.



























































Occ. ID Occ. Name Minimum score Latest date of EOI
2211 Accountants 90 20-07-2019 8:54 pm
2334 Electronics Engineers 85 15-07-2019 2:50 pm
2212 Auditors, Company Secy and Corp. Treasurers 85 11-03-2019 7:14 pm
2335 Industrial, Mechanical & Production Engg. 85 31-07-2019 3:21 pm
2611 ICT Business & System Analysts 85 30-07-2019 12:04 pm
2339 Other Engg. Professionals 90 07-08-2019 4:41 pm
2631 Computer Network Professionals 80 14-07-2019 8:37 pm
2613 Software & Applications Programmer 85 31-07-2019 7:57 pm






Other News in this category



4malayalees Recommends