നിങ്ങള്‍ക്ക് ബ്ലോക്കും ഇല്ല ഒരു അസുഖവും ഇല്ലാ എന്ന് പറഞ്ഞ് മോഹനന്‍ വൈദ്യന്‍ മരണത്തിലേക്ക് തള്ളിവിട്ടത് എന്റെ സുഹൃത്തിനെയാണ്; മോഹനന്‍ വൈദ്യര്‍ക്കെതിരെ വെളിപ്പെടുത്തലുമായി യുവാവിന്റെ കുറിപ്പ്

നിങ്ങള്‍ക്ക് ബ്ലോക്കും ഇല്ല ഒരു അസുഖവും ഇല്ലാ എന്ന് പറഞ്ഞ് മോഹനന്‍ വൈദ്യന്‍ മരണത്തിലേക്ക് തള്ളിവിട്ടത് എന്റെ സുഹൃത്തിനെയാണ്; മോഹനന്‍ വൈദ്യര്‍ക്കെതിരെ വെളിപ്പെടുത്തലുമായി യുവാവിന്റെ കുറിപ്പ്

വിവാദ ചികിത്സകന്‍ മോഹനന്‍ വൈദ്യരുടെ ചികിത്സയെ തുടര്‍ന്ന് യുവാവ് മരിച്ചതായി ആരോപണം. ഫേസ്ബുക്കിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് യുവാവ് പുറത്തു വിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബിസിനസ്സുകാരനുമാണ് എന്നാണ് ഷംസീര്‍ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലില്‍ വിവരിക്കുന്നത്.


ഹാര്‍ട്ട് ബ്ലോക്കിന് ചികിത്സയിലായിരുന്ന തന്റെ സുഹൃത്തായ ഷാനവാസ് മോഹനന്‍ വൈദ്യരുടെ ചികിത്സ തുടങ്ങിയപ്പോള്‍, വൈദ്യന്‍ അയാള്‍ക്ക് അസുഖമൊന്നുമില്ലെന്നും ചികിത്സ നിര്‍ത്തണമെന്നും പറഞ്ഞ് കബളിപ്പിക്കുകയും, തുടര്‍ന്ന് വൈദ്യരുടെ ചികിത്സയില്‍ വിശ്വസിച്ച് വിദേശത്ത് പോയ സൂഹൃത്ത് അവിടെ വെച്ച് ഹാര്‍ട്ട് അറ്റാക്ക് മൂലം മരിക്കുകയും ചെയ്തെന്ന് ഷംസീര്‍ തന്റെ പോസ്റ്റിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മോഹനന്‍ വൈദ്യര്‍ക്ക് ഒരുപാട് ആരാധകര്‍ ഉണ്ട്.... പല അസുഖങ്ങളും അദ്ദേഹത്തിന്റെ ചികിത്സ കൊണ്ട് മാറിയതായി അവകാശപ്പെടുന്നവരും ഉണ്ട്.... എന്റെ ചില സുഹൃത്തുക്കളും ആ കൂട്ടത്തില്‍ ഉണ്ട്....

എന്റെ ഒരു സുഹൃത്ത്.. അദ്ദേഹത്തിന് ഹാര്‍ട്ടിന് ബ്‌ളോക് സംഭവിച്ച കാലത്താണ് ഞങ്ങള്‍ അടുത്തു ബന്ധപ്പെടുന്നത്....

അദ്ദേഹത്തിന് ചികിത്സക്ക് വേണ്ടി എറണാകുളത്ത് അടക്കം പലപ്രാവശ്യം ഞാന്‍ കൂടെ പോയിട്ടുണ്ട്...

അങ്ങനെ ഇരിക്കെ ഒരു ദിവസം എന്നോട് പഞ്ചായത്ത് മെമ്പറുടെ ഒരു കത്ത് വാങ്ങികൊടുക്കാന്‍ ആവശ്യപ്പെട്ടു ...

നിലവിലുള്ള ചികിത്സ നിര്‍ത്തി മോഹനന്‍ വൈദ്യരെ കാണിക്കാന്‍ വേണ്ടിയാണ് കത്ത്....

നാട്ട് ചികിത്സയാണ്...

ഒരു രോഗം ചികില്‍സിക്കാന്‍ എന്തിനാണ് പഞ്ചായത്തു മെമ്പറുടെ കത്ത് നിങ്ങള്‍ ഈ ചെയ്യുന്ന ചികിത്സ തന്നെ തുടരൂ നാട്ട് ചികിത്സ ഒക്കെ ഒരു ഭാഗ്യ പരീക്ഷണം മാത്രമാണ് എന്ന് ഞാന്‍ പറഞ്ഞു......

കത്ത് ഞാന്‍ വാങ്ങിത്തരില്ല എന്ന് തീര്‍ത്ത് പറഞ്ഞു....

പിന്നീട് അദ്ദേഹം എങ്ങനെയോ നേരിട്ട് മെമ്പറുടെ കത്ത് സംഘടിപ്പിച്ചു വൈദ്യരുടെ ചികിത്സ തുടങ്ങി....

രണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം എന്നോട് പറഞ്ഞു അസുഖം ഒക്കെ ബേധമായി... ഞാന്‍ ഗള്‍ഫിലേക്ക് പോകുകയാണ്....

മോഹനന്‍ വൈദ്യര്‍ പറഞ്ഞത് എനിക്ക് അങ്ങനെ ഒരു അസുഖമേ ഇല്ല എന്നാണ്.....

അദ്ദേഹം ഈ അസുഖം കാരണമായിരുന്നു ഗള്‍ഫ് നിര്‍ത്തി പോന്നത്...

ഞാന്‍ ചോദിച്ചു നിങ്ങള്‍ വേറെ എവിടെ എങ്കിലും ടെസ്റ്റ് ചെയ്‌തോ

അതിന്റെ ആവശ്യം ഇല്ല രണ്ട് മാസം അദേഹം പറഞ്ഞപോലെ ഒക്കെ ചെയ്തിട്ടുണ്ട് ഇപ്പോള്‍ ഒരു പ്രശ്നവും ഇല്ല...

എനിക്ക് അങ്ങനെ ഒരു അസുഖമേ ഇല്ല അതൊക്കെ മരുന്ന് ലോബിയുടെ കളിയാണ് എന്നാണ് വൈദ്യര്‍ പറഞ്ഞത്......

അങ്ങനെ അദ്ദേഹം ഗള്ഫിലേക് പോയി... 4 ദിവസം കഴിഞ്ഞപ്പോള്‍ രാവിലെ പി കെ ഹമീദ്ക്ക വിളിച്ചു ചോദിച്ചു ബഹ്റൈനില്‍ വച്ചു ഒരാള്‍ മരണപ്പെട്ടിട്ടുണ്ട് 4 ദിവസം മുന്‍പ് എത്തിയതാണ് കുറ്റ്യാടികാരനാണ് നിനക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ ...

എന്റെ തലയില്‍ ഒരു ഇടിമിന്നല്‍ പാഞ്ഞുപോയത് പോലെ തോന്നി....

ഞാന്‍ വേഗം ഫോട്ടോ വാട്സ്ആപ്പില്‍ അയച്ചു കൊടുത്തു ഇങ്ങളെ വിളിച്ച ആള്‍ക്ക് ഈ ഫോട്ടോ അയച്ചു കൊടുത്തു ഇദേഹം ആണോ എന്ന് ചോദിക്കൂ...

5 മിനുട്ടില്‍ മറുപടി എത്തി....

അതേ....

എങ്ങനെ ആണ് മരണപ്പെട്ടത്.....

ഹാര്‍ട്ട് അറ്റാക്ക് ആണ്....

നിങ്ങള്‍ക്ക് ബ്ലോക്കും ഇല്ല ഒരു അസുഖവും ഇല്ലാ എന്ന് പറഞ്ഞ് മോഹനന്‍ വൈദ്യര്‍ മരണത്തിലേക്ക് പറഞ്ഞു വിട്ട ആ ആള്‍ എന്റെ പ്രിയപ്പെട്ട shanavas calicut ആണ്...

ഒരു പക്ഷെ മോഹനന്‍ വൈദ്യരുടെ അടുത്ത് പോയില്ലായിരുന്നു എങ്കില്‍ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ....

Other News in this category



4malayalees Recommends