യുഎസ് ഡിറ്റെന്‍ഷനില്‍ കഴിയുന്നതിനിടെ നിരാഹാരമിരുന്ന ഇന്ത്യന്‍ അസൈലം സീക്കറുടെ നില ഗുരുതരം; അജയ് കുമാറിന്റെ നില വഷളാക്കിയത് ഐസിഇ വേണ്ടത്ര മെഡിക്കല്‍ കെയര്‍ നല്‍കാത്തതിനാലാണെന്ന് ആരോപണം; 33 കാരനടക്കം മൂന്ന് ഇന്ത്യക്കാര്‍ പട്ടിണി പ്രതിഷേധമനുഷ്ഠിച്ചു

യുഎസ് ഡിറ്റെന്‍ഷനില്‍ കഴിയുന്നതിനിടെ നിരാഹാരമിരുന്ന ഇന്ത്യന്‍ അസൈലം സീക്കറുടെ നില ഗുരുതരം; അജയ് കുമാറിന്റെ നില വഷളാക്കിയത് ഐസിഇ വേണ്ടത്ര മെഡിക്കല്‍ കെയര്‍ നല്‍കാത്തതിനാലാണെന്ന് ആരോപണം; 33 കാരനടക്കം മൂന്ന് ഇന്ത്യക്കാര്‍ പട്ടിണി പ്രതിഷേധമനുഷ്ഠിച്ചു

യുഎസ് ഡിറ്റെന്‍ഷനില്‍ കഴിയുന്നതിനിടെ നിരാഹാരമിരിക്കാന്‍ തുടങ്ങിയ ഇന്ത്യന്‍ അസൈലം സീക്കറായ അജയ് കുമാറി(33) ന്റെ നില ഗുരുതരമായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസിഇ) കസ്റ്റഡിയില്‍ കഴിയുന്ന ഇദ്ദേഹത്തിന് ലഭിച്ച അപര്യാപ്തമായ ട്രീറ്റ്‌മെന്റ് കാരണമാണ് ഇയാളുടെ നില വഷളായിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഡിറ്റെന്‍ഷന്‍ സെന്ററില്‍ തനിക്ക് നേരിടേണ്ടി വന്ന മനുഷ്യത്വരഹിതമായ നടപടികളോടുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു ഇയാള്‍ നിരാഹാരമിരിക്കാന്‍ തുടങ്ങിയത്.

തടവില്‍ വച്ച് ഇയാള്‍ക്ക് ലഭിച്ച മോശം വൈദ്യസഹായമാണ് കാര്യങ്ങളെ വഷളാക്കിയെന്ന് ഈ ആഴ്ച കോടതിയില്‍ സമര്‍പ്പിച്ച ഇത് സംബന്ധിച്ച രേഖയിലൂടെ ഒരു ഡോക്ടര്‍ മുന്നറിയിപ്പേകിയിരുന്നു. ആഹാരം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഐസിഇ അധികൃതര്‍ ഇയാളെ രണ്ടാഴ്ച മുമ്പ് ഇയാളെ നിര്‍ബന്ധിപ്പിച്ചും ബലം പ്രയോഗിച്ചും ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ഗ്ലോബല്‍ എമര്‍ജന്‍സി മെഡിസിന്‍ ചീഫായ ഡോ. പര്‍വീണ്‍ കുമാറാണ് ഇത് സംബന്ധിച്ച അഫിഡവിറ്റിലൂടെ കോടതിയിലൂടെ അജയ് കുമാറിന്റെ ദുരവസ്ഥയുടെ ചിത്രം വരച്ച് കാട്ടിയിരിക്കുന്നത്.

തന്റെ പത്ത് വര്‍ഷത്തെ പ്രാക്ടീസിനിടെ ഇത്തരത്തില്‍ ഒരാള്‍ക്ക് ലഭിച്ച ഏറ്റവും മോശം മെഡിക്കല്‍ കെയറാണ് അജയ്ക്ക് ഐസിഇ നല്‍കിയിരുന്നതെന്നും ഇത് അയാളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയിരിക്കുന്നുവെന്നുമാണ് ഡോക്ടര്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. എല്‍ പാസോ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ അജയ് അടക്കം മൂന്ന് ഇന്ത്യക്കാരായിരുന്നു നിരാഹാര സമരം ആരംഭിച്ചിരുന്നത്.ഇയാളെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിച്ചത് ഇത്തരം സെന്ററുകളില്‍ അരങ്ങേറുന്ന മനുഷ്യത്വരഹിതമായ നടപടികള്‍ക്കുള്ള ഏറ്റവും പുതിയ ഉദാഹരണമാണെന്നാണ് ഡോക്ടര്‍ എടുത്ത് കാട്ടിയിരിക്കുന്നത്.



Other News in this category



4malayalees Recommends