ഫിലാഡല്‍ഫിയ സെന്റ്പീറ്റേഴ്‌സ് കത്തീഡ്രലില്‍ സെപ്റ്റംബര്‍ 15 നു വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു

ഫിലാഡല്‍ഫിയ സെന്റ്പീറ്റേഴ്‌സ് കത്തീഡ്രലില്‍ സെപ്റ്റംബര്‍ 15 നു വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു
ഫിലാഡല്‍ഫിയ: സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വന്ദ്യപൗലോസ ്പാറേക്കര കോറെപ്പിസ്‌കോപ്പയുടെ ദൈവവചന പ്രഘോഷണം ശ്രവിക്കുവാന്‍ ഫിലാഡല്‍ഫിയ നിവാസികള്‍ക്ക് അവസരം ഒരുങ്ങുന്നു.


ഫിലാഡല്‍ഫിയ സെന്റ്പീറ്റേഴ്‌സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകയില്‍ സെപ്റ്റംബര്‍ 15 (ഞായര്‍) വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് ദൈവവചനപ്രഘോഷണവും നടത്തുന്നതാണ്. വന്ദ്യ കോര്‍എപ്പിസ്‌കോപ്പ നേതൃത്വംനല്‍കുന്ന വിശുദ്ധകുര്‍ബ്ബാനയിലും ദൈവവചനപ്രഘോഷണത്തിലും വന്നുപങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഇടവകവികാരി ബഹു. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അച്ചന്‍ ക്ഷണിക്കുന്നു.രാവിലെ 9.30 നു വിശുദ്ധകുര്‍ബ്ബാന 12.30 ദൈവവചന പ്രഘോഷണം.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി 732 272 6966, സാബു ജേക്കബ് 215 833 7895, ഏലിയാസ് പോള്‍ 267 262 0179.


Other News in this category4malayalees Recommends