പുതിയ ബാഗേജ് നയം പ്രാബല്യത്തില്‍; ക്രമരഹിതവുമായ ആകൃതിയിലുമുള്ള ബാഗുകള്‍, അയഞ്ഞ കയറോ ചരടോ ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ബാഗുകള്‍ എന്നിവയൊന്നും ഇനി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുവദിക്കില്ല

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നയം നടപ്പിലാക്കുന്നു. ബാഗേജ് ഹാന്‍ഡ്‌ലിങ് സിസ്റ്റത്തിലെ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് നീക്കം. വൃത്താകൃതിയിലുള്ളതും ക്രമരഹിതവുമായ ആകൃതിയിലുമുള്ള ബാഗുകള്‍, അയഞ്ഞ കയറോ ചരടോ ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ബാഗുകള്‍, അയഞ്ഞ സ്ട്രാപ്പുകള്‍ ഉള്ള ബാഗുകള്‍ പുതപ്പില്‍ പൊതിഞ്ഞ ബാഗുകള്‍ എന്നിവയൊന്നും ഇനിമുതല്‍ അനുവദിക്കുകയില്ല. ബേബി സ്ട്രോളറുകള്‍, സൈക്കിളുകള്‍, വീല്‍ചെയറുകള്‍, ഗോള്‍ഫ് ബാഗുകള്‍ എന്നിവയ്ക്ക് നിരോധനമില്ല.

ആകൃതിരഹിതമായ ബാഗേജുകളില്‍ കയറോ ചരടോ ഉപയോഗിച്ചു വരിഞ്ഞിരിക്കുന്നത് കണ്‍വെയര്‍ ബെല്‍റ്റുകളില്‍ മുട്ടുന്നതിനും യന്ത്രം പ്രവര്‍ത്തനരഹിതമാകുന്നതിനും ബാഗേജ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതിനും കാരണമാകുന്നു. ഇത് യാത്രക്കാര്‍ക്ക് അസൗകര്യവും കാലതാമസവുമുണ്ടാക്കുന്നു. ഇത് ഒഴിവാക്കാനാണ് സാധാരണ യാത്രാ ബാഗുകളോ പ്രത്യേകം പാക്ക് ചെയ്ത പെട്ടികളോ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Other News in this category

4malayalees Recommends