കാനഡയുടെ തുറന്ന കുടിയേറ്റനയം; യുഎസിലെ പ്രമുഖ ടെക് കമ്പനികള്‍ ടൊറന്റോയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; ടെക്ഭീമന്‍മാര്‍ക്ക് കീഴില്‍ ടൊറന്റോയില്‍ ജോലി ഒഴിവുകള്‍ പെരുകുന്നു; ടെക് പ്രഫഷണലുകളായ കുടിയേറ്റക്കാര്‍ക്ക് സാധ്യതകള്‍ പെരുകുന്നു

കാനഡയുടെ തുറന്ന കുടിയേറ്റനയം; യുഎസിലെ പ്രമുഖ ടെക് കമ്പനികള്‍ ടൊറന്റോയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; ടെക്ഭീമന്‍മാര്‍ക്ക് കീഴില്‍ ടൊറന്റോയില്‍ ജോലി ഒഴിവുകള്‍ പെരുകുന്നു; ടെക് പ്രഫഷണലുകളായ കുടിയേറ്റക്കാര്‍ക്ക് സാധ്യതകള്‍ പെരുകുന്നു
കാനഡയുടെ ഉദാരമായ കുടിയേറ്റ നയങ്ങള്‍ കാരണം യുഎസിലെ പ്രമുഖ ടെക് കമ്പനികള്‍ ടൊറന്റോയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ടെക്ഭീമന്‍മാര്‍ക്ക് കീഴില്‍ ടൊറന്റോയില്‍ ജോലി ഒഴിവുകള്‍ പെരുകുന്നുവെന്നും തല്‍ഫലമായി ടെക് പ്രഫഷണലുകളായ കുടിയേറ്റക്കാര്‍ക്ക് സാധ്യതകള്‍ പെരുകുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ടൊറന്റോ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ടെക് ടാലന്റ് ഹബായി മാറാന്‍ സാധ്യതയേറുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഏത് യുഎസ് ടെക് ഭീമന്റെ വെബ്പേജിലെ കരിയര്‍ പരസ്യങ്ങള്‍ നോക്കിയാലും അവ ടൊറന്റോയിലും പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഉദാഹരണമായി ആമസോണ്‍ കരിയേര്‍സ് പേജ് 14 ദിവസത്തിനിടെ മാത്രം തങ്ങളുടെ ടൊറന്റോ ലൊക്കേഷനില്‍ 20 ജോബുകളാണ് ആരംഭിക്കുന്നത്. 2020 സെപ്റ്റംബറില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഹെഡ് ക്വാര്‍ട്ടേര്‍സ് ടൊറന്റോയില്‍ തുറക്കുന്നുണ്ട്. ഇതിലൂടെ 2022 ആകുമ്പോഴേക്കും ടൊറന്റോയില്‍ 500 ഫുള്‍ടൈ ജോലികളും 500 ഇന്റേഷിപ്പ്/ കോ-ഓപുകളും കൂട്ടിച്ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും അധികം സാങ്കേതിക വിദഗ്ധരെ നേടിയ സ്ഥലമായി ടൊറന്റോ മാറിയിട്ടുണ്ടെന്നാണ് സിബിആര്‍ഇ 2019 സ്‌കോറിംഗ് ടെക് ടാലന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2013നും 2018നും ഇടയില്‍ ടൊറന്റോയില്‍ 80,100 ടെക് ജോബുകളാണ് ഉണ്ടായിരിക്കുന്നത്.ഇതിന് പുറമെ 22,466 ടെക് ഡിഗ്രികളും ഇവിടെ ഇഷ്യൂ ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ഇവിടെ ടെക് ഗ്രാജ്വേറ്റുകളേക്കാള്‍ 57,634 ല്‍ കൂടുതല്‍ ടെക് ജോബുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ടൊറന്റോയും സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയും ശക്തമായ ടെക് ടാലന്റ് ജോബ് ക്രിയേറ്റര്‍മാരായി മാറിയിരിക്കുന്നുവെന്നും ഈ രണ്ട് സ്ഥലങ്ങളിലോരോന്നും ടെക് ഗ്രാജ്വേറ്റുകളേക്കാള്‍ ചുരുങ്ങിയത് 54,000 ടെക് ടാലന്റ് ജോബുകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നും സിബിആര്‍ഇ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. അതേ സമയം വാഷിംഗ്ടണ്‍ ഡിസി, ബോസ്റ്റണ്‍, ലോസ് ഏയ്ജല്‍സ് എന്നിവിടങ്ങളില്‍ പ്രാദേശികമായി ടെക് ഗ്രാജ്വേറ്റുകളെ നിയമിക്കുന്നതില്‍ കുറവ് വന്നിരിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.


Other News in this category



4malayalees Recommends