എച്ച്-ബി 1 വിസ 2020 മുതല്‍ അനുവദിക്കുക ഫീസ് നേരത്തെ നല്‍കിയെന്നുറപ്പാക്കിയ ശേഷം മാത്രം; യുഎസുകാര്‍ക്ക് മുന്‍ഗണനയേകുന്നതിനായി ഇന്ത്യന്‍ കമ്പനികളുടെ അപേക്ഷകള്‍ തള്ളും; പ്രഫണലുകളെ കൊണ്ടു വരാനാവില്ലെന്ന ആശങ്കയില്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍

എച്ച്-ബി 1 വിസ  2020 മുതല്‍ അനുവദിക്കുക ഫീസ് നേരത്തെ നല്‍കിയെന്നുറപ്പാക്കിയ ശേഷം മാത്രം; യുഎസുകാര്‍ക്ക് മുന്‍ഗണനയേകുന്നതിനായി ഇന്ത്യന്‍ കമ്പനികളുടെ അപേക്ഷകള്‍ തള്ളും; പ്രഫണലുകളെ കൊണ്ടു വരാനാവില്ലെന്ന ആശങ്കയില്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍
2020മുതല്‍ എച്ച്-ബി വിസ അനുവദിക്കുന്ന കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്)മുന്നോട്ട് വച്ചിരിക്കുന്ന കടുത്ത നിര്‍ദേശങ്ങള്‍ മൂലം അടുത്ത വര്‍ഷം മുതല്‍ ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ രംഗത്തെത്തി.

ഡിഎച്ച്എസിന്റെ നിയമനിര്‍ദേശങ്ങള്‍ റിവ്യൂ ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയെന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബഡ്ജറ്റ് വെളിപ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ ഐടി കമ്പനികളുടെ ഇക്കാര്യത്തിലുള്ള ആശങ്ക പെരുകിയിരിക്കുന്നത്.

എച്ച് 1 ബി വിസ പെര്‍മിറ്റ് നല്‍കാനുദ്ദേശിക്കുന്ന തൊഴിലാളികളുടെ അപേക്ഷ സ്വീകരിച്ച ശേഷം അവരില്‍ നിന്നും എച്ച് 1 ബി വിസ ഫീസ് നല്‍കിയെന്നുറപ്പ് വരുത്തിയിട്ട് മാത്രമേ അവര്‍ക്ക് വിസനല്‍കാവൂ എന്ന് കര്‍ക്കശമായി നിഷ്‌കര്‍ഷിക്കുന്ന നിയമമാണ് ഡിഎച്ച്എസ് മുന്നോട്ട് വച്ചിരിക്കുന്നത്.ഇത്തരത്തില്‍ വിസ ഇഷ്യൂ ചെയ്യുന്നത് സുതാര്യമായിരിക്കില്ലെന്ന കടുത്ത ആശങ്കയാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍ ഉയര്‍ത്തിയിരിക്കുന്നത്. പുതിയ നിയമമാറ്റം മൂലം തങ്ങളേക്കാള്‍ മെച്ചം യുഎസ് ടെക്‌നോളജി കമ്പനികള്‍ക്കായിരിക്കുമെന്ന ആശങ്കയും ഇന്ത്യന്‍ ഐടി കമ്പനികള്‍ എടുത്ത് കാട്ടുന്നു.

ഏറ്റവും പുതിയ ചുവട് വയ്പ് പ്രകാരം ഇന്ത്യന്‍ ഐടി കമ്പനികള്‍ എച്ച് 1 ബി വിസകള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കൂടുതലായി നിരസിക്കപ്പെടുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കൂടുതലായി യുഎസുകാരെ ഹയര്‍ ചെയ്യുന്നതിന് ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കുന്നതിനാലാണീ പ്രവണത ശക്തമായിരിക്കുന്നത്.വിസ ഫീസ് വര്‍ധിപ്പിക്കുന്ന കാര്യത്തിലും ഡിഎച്ച്എസ് ബോഡി പുനരവലോകനം ചെയ്തിട്ടുണ്ടെന്നാണ് വാര്‍ത്ത. പുതിയ നിയമങ്ങള്‍ 2020 ഏപ്രിലിലായിരിക്കും പ്രാബല്യത്തില്‍ വരുന്നത്.


Other News in this category



4malayalees Recommends