യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനായി മിസിസിപ്പിയിലെ സ്വകാര്യ ജയിലുമായി യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി അഞ്ച് വര്‍ഷത്തെ കരാറുണ്ടാക്കി; ആദംസ് കൗണ്ടി കറക്ഷണല്‍ സെന്ററിന് ഇതിലൂടെ പ്രതിവര്‍ഷം നാല് ലക്ഷം ഡോളറിന്റെ അധികവരുമാനം

യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനായി മിസിസിപ്പിയിലെ സ്വകാര്യ ജയിലുമായി യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി അഞ്ച് വര്‍ഷത്തെ കരാറുണ്ടാക്കി; ആദംസ് കൗണ്ടി കറക്ഷണല്‍ സെന്ററിന് ഇതിലൂടെ പ്രതിവര്‍ഷം നാല് ലക്ഷം ഡോളറിന്റെ അധികവരുമാനം
യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി മിസിസിപ്പിയിലെ സ്വകാര്യ ജയിലുമായി അഞ്ച് വര്‍ഷത്തെ കരാറിലൊപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്.യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റാണ് ഈ കരാറിലൊപ്പിട്ടിരിക്കുന്നത്. കോര്‍സിവിക് നടത്തുന്ന ആദംസ് കൗണ്ടി കറക്ഷണല്‍ സെന്ററുമായിട്ടാണ് ഈ കരാറുണ്ടാക്കിയിരിക്കുന്തന്. ഇത് പ്രകാരം ഒരു തടവുകാരനെ പാര്‍പ്പിക്കുന്നതിന് യുഎസ് ഈ ജയിലിന് പ്രതിദിനം 50 സെന്റ്‌സാണ് നല്‍കുക.

ഇതിലൂടെ ഈ ജയിലിന്റെ വരുമാനത്തില്‍ പ്രതിവര്‍ഷം നാല് ലക്ഷം ഡോളറിന്റെ വര്‍ധനവാണ് വരുക.കഴിഞ്ഞ മാസം മിസിസിപ്പിയിലെ ചിക്കന്‍ പ്രൊസസിംഗ് പ്ലാന്റുകളില്‍ നടത്തിയ റെയ്ഡില്‍ പിടിക്കപ്പെട്ട കുടിയേറ്റക്കാരില്‍ ചിലരെ നാറ്റ്‌ചെസിന് വെളിയിലുള്ള ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നത്. 2232 ബെഡുകളുളള ഈ ജയിലുമായുള്ള കോണ്‍ട്രാക്ട് തങ്ങള്‍ പുതുക്കിയില്ലെന്നായിരുന്നു ദി ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസന്‍ മെയില്‍ വെളിപ്പെടുത്തിയിരുന്നത്.

ഇത്തരത്തിലുള്ള ഒരു കോണ്‍ട്രാക്ടില്ലെങ്കില്‍ 390 ല്‍ അധികം പേരുടെ ജോലികള്‍ക്ക് കടുത്ത ഭീഷണിയാണ് നേരിടുന്നത്. ആത്യന്തികമായി തങ്ങളുടെ ഏറ്റവും വലിയ എംപ്ലോയര്‍മാരിലൊരാളെയും തങ്ങളുടെ ഏറ്റവും വലിയ നികുതിദായകരിലൊരാളെയുമാണ് നിലനിര്‍ത്താന്‍ സാധിച്ചിരിക്കുന്നതെന്നാണ് നാറ്റ്‌ചെക് ഐഎന്‍സി എക്കണോമിക് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ തലവനായ ചാന്‍ഡ്‌ലെര്‍ റസ് പറയുന്നത്.

Other News in this category



4malayalees Recommends