കാനഡയിലേക്ക് കുടിയേറ്റക്കാര്‍ക്ക് സ്വാഗതം....!! കുടിയേറ്റത്തിന്റെ മഹത്വത്തെ പുകഴ്ത്തി ഹാലിഫാക്‌സിലുടനീളം കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍; കുടിയേറ്റത്തെ എതിര്‍ത്ത് കൊണ്ട് രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ക്കുള്ള മറുപടി

കാനഡയിലേക്ക് കുടിയേറ്റക്കാര്‍ക്ക് സ്വാഗതം....!! കുടിയേറ്റത്തിന്റെ മഹത്വത്തെ പുകഴ്ത്തി ഹാലിഫാക്‌സിലുടനീളം കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍; കുടിയേറ്റത്തെ എതിര്‍ത്ത് കൊണ്ട് രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ക്കുള്ള മറുപടി
കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുന്നതിനെ സ്വാഗതം ചെയ്ത് കൊണ്ട് നോവ സ്‌കോട്ടിയയിലെ ഹാലിഫാക്‌സില്‍ സ്ഥാപിക്കപ്പെട്ട കൂറ്റന്‍ ബില്‍ബോര്‍ഡ് ശ്രദ്ധേയമാകുന്നു.ഇത്തരത്തിലുള്ള നിരവധി ബില്‍ ബോര്‍ഡുകള്‍ ഇവിടെ ഉയര്‍ന്നിട്ടുണ്ട്.' ഇമിഗ്രേഷന്‍ ഗ്രോസ്; ദി എക്കണോമി, ജോബ്‌സ് ആന്‍ഡ് ഡൈവേഴ്‌സിറ്റി ' എന്നാണ് ആ ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നത്. രാജ്യത്തെ കുടിയേറ്റവും വിദേശവിദ്യാര്‍ത്ഥികളുടെ വരവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണീ ബോര്‍ഡ് വച്ചിരിക്കുന്നതെന്നാണ് ഹാലിഫാക്‌സിലെ ചേംബര്‍ ഓഫ് കോമേഴ്‌സ് വെളിപ്പെടുത്തുന്നത്.

കാനഡയിലേക്കുള്ള വര്‍ധിച്ച കുടിയേറ്റത്തെ എതിര്‍ത്ത് കൊണ്ട് ഹാലിഫാക്‌സ്, വാന്‍കൂവര്‍, കാല്‍ഗറി, ടൊറന്റോ, റെഗിന എന്നിവിടങ്ങളില്‍ രണ്ടാഴ്ചക്ക് മുമ്പായിരുന്നു കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നത്. അതിന് ശേഷമാണ് കുടിയേറ്റത്തെ സ്വാഗതം ചെയ്ത് കൊണ്ടുള്ള ഈ ബോര്‍ഡ് ഹാലിഫാക്‌സില്‍ ഉയര്‍ന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്.കുടിയേറ്റത്തെ എതിര്‍ത്ത് കൊണ്ടുള്ള ബോര്‍ഡുകള്‍ വന്‍ വിവാദമുയര്‍ത്തിയതിനെ തുടര്‍ന്ന് അവ സ്ഥാപിച്ച കമ്പനി തന്നെ അവ അധികം വൈകാതെ എടുത്ത് മാറ്റിയിരുന്നു.

കുടിയേറ്റത്തെ സ്വാഗതം ചെയ്ത് കൊണ്ടുള്ള ഒമ്പത് ബില്‍ ബോര്‍ഡുകളാണ് ഹാലിഫാക്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ദി ഇമിഗ്രന്റ് സര്‍വീസസ് അസോസിയേഷന്‍ ഓഫ് നോവ സ്‌കോട്ടിയ, എഡുനോവ, തുടങ്ങിയവരും ഇതിന് വേണ്ടി സഹകരിച്ചിട്ടുണ്ട്. നോവ സ്‌കോട്ടിയയിലേക്ക് കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തേണ്ടതുണ്ടെന്നാണ് ഈ ബില്‍ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ കുറിച്ച് ഹാലിഫാക്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റും സിഇഒയുമായ പട്രിക് സുള്ളിവര്‍ പ്രതികരിച്ചിരിക്കുന്നത്.


Other News in this category4malayalees Recommends