യുഎസിലെ ടെന്നെസീയില്‍ നിന്നും പലായനം ചെയ്യാന്‍ ശ്രമിച്ച മെക്‌സിക്കന്‍ അഭയാര്‍ത്ഥിയെ ഇമിഗ്രേഷന്‍ ഏജന്റ് വെടിവച്ചിട്ടു; ഇയാളുടെ വയറിനും കൈമുട്ടിനും പരുക്ക്; ഇമിഗ്രേഷന്‍ ഏജന്റിന് നേരെ കാറോടിച്ച് വന്നതിനാല്‍ വെടിവയ്ക്കാന്‍ നിര്‍ബന്ധിതമായെന്ന്

യുഎസിലെ ടെന്നെസീയില്‍ നിന്നും പലായനം ചെയ്യാന്‍ ശ്രമിച്ച മെക്‌സിക്കന്‍ അഭയാര്‍ത്ഥിയെ ഇമിഗ്രേഷന്‍ ഏജന്റ് വെടിവച്ചിട്ടു; ഇയാളുടെ വയറിനും കൈമുട്ടിനും പരുക്ക്;  ഇമിഗ്രേഷന്‍ ഏജന്റിന് നേരെ കാറോടിച്ച് വന്നതിനാല്‍ വെടിവയ്ക്കാന്‍ നിര്‍ബന്ധിതമായെന്ന്
യുഎസിലെ ടെന്നെസീയിലെ നാഷ് വില്ലെയില്‍ നിന്നും ഇമിഗ്രേഷന്‍ ഏജന്റുമാരുടെ പിടിയില്‍ പെടാതെ ഓടുന്നതിനിടയില്‍ മെക്‌സിക്കോക്കാരനായ അഭയാര്‍ത്ഥിക്ക് വെടിയേറ്റു. ഇയാള്‍ക്ക് പരുക്കേറ്റെങ്കിലും മരണത്തില്‍ നിന്നും രക്ഷപ്പെട്ടെന്നാണ് അയാളുടെ കുടുംബത്തിന്റെ അറ്റോര്‍ണി ആന്‍ഡ്ര്യൂ ഫ്രീ വെളിപ്പെടുത്തിയിരിക്കുന്നത്.വ്യാഴാഴ്ച രാവിലെ രക്ഷപ്പെട്ടോടുന്നതിനിടയില്‍ ഇയാളുടെ വയറിനും കൈമുട്ടിനും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റ് വെടിവച്ചുവെന്നാണ് അറ്റോര്‍ണി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇയാള്‍ പേടിച്ച് വിറച്ചിരുന്നുവെന്നും ഉടനടി ആശുപത്രിയില്‍ കൊണ്ടു പോയിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ഫ്രീയും മറ്റൊരു അറ്റോര്‍ണിയും കൂടി ഇയാള്‍ക്ക് വേണ്ടി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനുമായി വിലപേശിയിരുന്നുവെന്നും ഇയാള്‍ വ്യാഴാഴ്ച ഉച്ചക്ക് ശേഷം കീഴടങ്ങിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.ഇയാളെ വെടിവച്ചത് ഫെഡറല്‍ ഓഫീസറാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് എഫ്ബിഐ ഈ കേസില്‍ ഇടപെട്ടിരിക്കുന്നത്.

ഈ അഭയാര്‍ത്ഥി ഇമിഗ്രേഷന്‍ ഏജന്റിന് നേരെ കാറോടിച്ച് വന്നതിനെ തുടര്‍ന്നാണ ് ഇയാള്‍ക്ക് നേരെ വെടിവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് ഐസിഇ വിശദീകരണം നല്‍കിയിരിക്കുന്നത്. ആര്‍ക്കാണ് വെടിയേറ്റതെന്നും ആരാണ് വെടിയുതിര്‍ത്തതെന്നും വെളിപ്പെടുത്താന്‍ ഇരു ഏജന്‍സികളും തയ്യാറായിട്ടില്ല. ഈ അഭയാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ ചാര്‍ജ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് വെള്ളിയാഴ്ചത്തെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends