കഴുത്തുഞെരിച്ച് ശ്വാസം മുടിച്ച് കൊലപ്പെടുത്തി; കോടാലി കൊണ്ട് തലയറുത്തെടുത്തു; കത്തികൊണ്ട് ലിംഗം മുറിച്ച് പട്ടിക്കിട്ടുകൊടുത്തു; പീഡനം സഹിക്ക വയ്യാതെ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

കഴുത്തുഞെരിച്ച് ശ്വാസം മുടിച്ച് കൊലപ്പെടുത്തി; കോടാലി കൊണ്ട് തലയറുത്തെടുത്തു; കത്തികൊണ്ട് ലിംഗം മുറിച്ച് പട്ടിക്കിട്ടുകൊടുത്തു; പീഡനം സഹിക്ക വയ്യാതെ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

പീഡനം സഹിക്കാനാവാതെ യുവതി ഭര്‍ത്താവിനെ കൊന്നു ലിംഗം മുറിച്ച് പട്ടിക്ക് ഇട്ട് കൊടുത്തു. ഉക്രൈനിലെ ഒബാറിവിലാണ് സംഭവം. ഒബാറിവി സ്വദേശി അലക്സാണ്ടറിനെ(49)യാണ് നിരന്തര പീഡനത്തെ തുടര്‍ന്ന് ഭാര്യ ക്രൂരമായി കൊലപ്പെടുത്തിയത്.സംഭവത്തില്‍ അലക്സാണ്ടറിന്റെ ഭാര്യ മരിയ(48)യെ പോലീസ് അറസ്റ്റ് ചെയ്തു.

മരിയയെ അലക്സാണ്ടര്‍ നിരന്തരമായി ഉപദ്രവിക്കാറുണ്ട്. ഇതിന് അറുതിവരുത്താനായിരുന്നു കൃത്യം. ഓഗസ്റ്റ് 24ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അലക്സാണ്ടര്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ മരിയ കഴുത്തുഞെരിച്ച് ശ്വാസം മുടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കത്തി കൊണ്ട് അലക്സാണ്ടറിന്റെ ലിംഗം മുറിക്കുകയും കോടാലി കൊണ്ട് തലയറുത്തെടുക്കുകയും ചെയ്തു.

Other News in this category4malayalees Recommends