യുഎസ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അറസ്റ്റുകളിലെ ഇടിവ് ഓഗസ്റ്റിലും തുടര്‍ന്നു; ഓഗസ്റ്റില്‍ അറസ്റ്റിലായത് വെറും 51,000 പേര്‍; ജൂലൈയ്ക്കും ഓഗസ്റ്റിനുമിടയില്‍ അറസ്റ്റുകളില്‍ 30 ശതമാനം ഇടിവ്; സ്പ്രിംഗ് സീസണ് ശേഷം അറസ്റ്റുകളില്‍ തുടര്‍ച്ചയായി കുറവ്

യുഎസ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അറസ്റ്റുകളിലെ ഇടിവ് ഓഗസ്റ്റിലും തുടര്‍ന്നു; ഓഗസ്റ്റില്‍ അറസ്റ്റിലായത് വെറും 51,000 പേര്‍; ജൂലൈയ്ക്കും ഓഗസ്റ്റിനുമിടയില്‍ അറസ്റ്റുകളില്‍ 30 ശതമാനം ഇടിവ്; സ്പ്രിംഗ് സീസണ് ശേഷം അറസ്റ്റുകളില്‍ തുടര്‍ച്ചയായി കുറവ്

യുഎസ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അറസ്റ്റുകളിലെ ഇടിവ് ഓഗസ്റ്റിലും കുറയുന്നത് തുടരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം ഓഗസ്റ്റില്‍ ഏതാണ്ട് 51,000 കുടിയേറ്റക്കാരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു. ഇത് സംബന്ധിച്ച ഡാറ്റയുമായി ബന്ധപ്പെട്ട ബോര്‍ഡര്‍ പട്രോള്‍ ഉറവിടമാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സ്പ്രിംഗ് കാലത്തിന് ശേഷം ഇത്തരത്തിലുള്ള അറസ്റ്റില്‍ തുടര്‍ച്ചയായ കുറവുണ്ടാകുന്ന പ്രവണത ഓഗസ്റ്റിലും തുടരുകയാണ്.


സതേണ്‍ ബോര്‍ഡറിലൂടെ യുഎസിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനായി ട്രംപ് ഭരണകൂടം കടുത്ത നടപടികള്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് അറസ്റ്റുകളില്‍ ഇത്തരത്തില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നതെന്നതും വിരോധാഭാസമായിത്തീര്‍ന്നിരിക്കുകയാണ്. മുഖ്യമായും സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിലക്കാത്ത പ്രവാഹം സമ്മറില്‍ റെക്കോര്‍ഡിലെത്തിച്ചേര്‍ന്നിരുന്നു.

കുട്ടികളോട് കൂടിയ കുടിയേറ്റ കുടുംബങ്ങളായിരുന്നു ഇത്തരത്തില്‍ കൈയും കണക്കുമില്ലാതെ സതേണ്‍ ബോര്‍ഡറിലൂടെ യുഎസിലേക്ക് പ്രവഹിച്ചിരുന്നത്. ഇത്തരത്തില്‍ അതിര്‍ത്തി കടന്നെത്തി അറസ്റ്റിലാകുന്നവരുടെ എണ്ണം ജൂലൈയില്‍ നിന്നും ഓഗസ്റ്റിലെത്തുമ്പോഴേക്കും 30 ശതമാനം അഥവാ 71,999ല്‍ നിന്നും 51,000 ആയി കുറഞ്ഞിരുന്നു. നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്നവരുടെ അനുപാതം കണക്കാക്കുന്നതിനുള്ള ഉത്തമ മാനദണ്ഡമായിട്ടാണ് ഇത്തരം അറസ്റ്റുകളുടെ എണ്ണത്തെ കണക്കാക്കി വരുന്നത്.

Other News in this category



4malayalees Recommends