ജീപ്പില്‍ നിന്ന് കാട്ടുപാതയില്‍ വീണ ഒന്നരവയസ്സുള്ള കുഞ്ഞ് ചെക്ക് പോസ്റ്റില്‍ ഇഴഞ്ഞെത്തി ;മാതാപിതാക്കള്‍ കുഞ്ഞു വീണുപോയത് അറിഞ്ഞത് 40 കിലോമീറ്റര്‍ യാത്ര ചെയ്തു വീട്ടിലെത്തിയപ്പോള്‍ ; അത്ഭുതകരം ഈ രക്ഷപ്പെടല്‍

ഇടുക്കി രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് രാത്രി പുറത്തേക്ക് വീണ ഒന്നരവയസ്സുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെക്ക് പോസ്റ്റിന് സമീപം ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്യ മൃഗങ്ങളില്‍ നിന്ന് കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.

40 കിലോമീറ്റര്‍ ജീപ്പ് പിന്നിട്ട ശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ അറിയുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കമ്പളിക്കണ്ടം സ്വദേശികളുടേതാണ് കുഞ്ഞ്. പഴനി യാത്ര കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. രാജമല ചെക്ക് പോസ്റ്റിന് സമീപത്ത് വച്ചാണ് കുഞ്ഞ് ജീപ്പില്‍ നിന്ന് താഴേക്ക് വീണത്.

കുട്ടിയെ പോലീസിന് കൈമാറി. കമ്പളിക്കണ്ടത്തെ വീട്ടിലെത്തിയ ശേഷമാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞത്. രാത്രിതന്നെ കുഞ്ഞിനെ പോലീസ് മാതാപിതാക്കള്‍ക്ക് കൈമാറി.

Other News in this category4malayalees Recommends