പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ബഹ്‌റൈന്‍ മുന്‍ നിരയില്‍; ജീവിതനിലവാര റാങ്കിങില്‍ ബഹ്‌െൈറന്‍ നേടിയത് 64 ല്‍ 26 സ്ഥാനം

പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ബഹ്‌റൈന്‍ മുന്‍ നിരയില്‍; ജീവിതനിലവാര റാങ്കിങില്‍ ബഹ്‌െൈറന്‍ നേടിയത് 64 ല്‍ 26 സ്ഥാനം

പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ബഹ്‌റൈന്‍ മുന്‍ നിരയിലെന്ന് സര്‍വേ ഫലം. ഇന്‍ര്‍നേഷന്‍സ് നടത്തിയ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് ബഹ്‌റൈന്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്.


ലോകത്തില്‍ പ്രവാസികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ മുന്‍നിരയില്‍ ബഹ്‌റൈന് തുടര്‍ച്ചയായ നേട്ടം. 2019 വര്‍ഷത്തിലെ ഇന്‍ര്‍നേഷന്‍സ് നടത്തിയ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയില്‍ പ്രവാസികളുടെ പ്രിയദേശമെന്ന നിലയില്‍ മികച്ച സ്ഥാനം നേടിയത്. തായ്‌വാന്‍ ഒന്നാം സ്ഥാനമുള്ള പട്ടികയില്‍ പോര്‍ച്ചുഗല്‍, വിയറ്റ്‌നാം, മെക്‌സിക്കോ, സ്പയിന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷമാണ് ബഹ്‌റൈന്‍ ഇടം പിടിച്ചത്. 187 രാജ്യങ്ങളില്‍ താമസിക്കുന്ന 20,259 പ്രവാസികളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചായിരുന്നു സര്‍വേ. ജീവിതനിലവാര റാങ്കിങില്‍ ബഹ്‌െൈറന്‍ 64 ല്‍ 26 സ്ഥാനം നേടി. ജീവിത നിലവാരം, സ്വദേശികളുമായുള്ള ഇടപഴകല്‍, സാമൂഹിക സ്വാതന്ത്ര്യം, സൗഹ്യദാന്തരീക്ഷം തുടങ്ങിയ കാര്യങ്ങളിലെ പ്രവാസികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍വേ ഫലം.

Other News in this category



4malayalees Recommends