'നിന്റെയൊന്നും തെറിയും കമ്മിതരവും സുഡാപ്പിസവും പുത്തരിയല്ല'; ഫേസ്ബുക്ക് പേജില്‍ കയറി തെറിവിളി നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സെന്‍കുമാര്‍

'നിന്റെയൊന്നും തെറിയും കമ്മിതരവും സുഡാപ്പിസവും പുത്തരിയല്ല';  ഫേസ്ബുക്ക് പേജില്‍ കയറി തെറിവിളി നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സെന്‍കുമാര്‍

തന്റെ ഫേസ്ബുക്ക് പേജില്‍ കയറി തെറിവിളി നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുന്‍ കേരള ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍. തന്റെ ഫേസ്ബുക്ക് പേജില്‍ കയറി തെറിവിളിയും തോന്നിവാസവും നടത്തുന്നവരെ അതേ നിലയില്‍ നേരിടാന്‍ തനിക്ക് ഐപിഎസ് തടസ്സമല്ലെന്നാണ് സെന്‍കുമാറിന്റെ വാദം. തന്റെ ഫേസ്ബുക്ക് വാളില്‍ തെറിവിളി നടത്തുന്നത് കമ്മ്യൂണിസ്റ്റുകാരും എസ് ഡി പി ഐക്കാരുമാണെന്ന വിലയിരുത്തലിലാണ് സെന്‍കുമാറിന്റെ മുന്നറിയിപ്പ്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികള്‍ക്കും അറിയാനായി.

നിന്റെയൊക്കെ തന്ത തള്ള മാര്‍ ജനിച്ചു പഠിച്ച സമയം മലയാളം മീഡിയം സ്‌കൂളിലും കേരളത്തിലെ കോളേജുകളിലും പഠിച്ച

എനിക്ക് ,നിന്റെയൊന്നും തെറിയും കമ്മിതരവും സുഡാപ്പിസവും പുത്തരിയല്ല.നിന്റെ നിലയില്‍ താഴാനും അതേ നിലയില്‍ തിരിച്ചടിക്കാനും എനിക്കൊരു IPS ഉം തടസ്സമല്ല. അതുകൊണ്ടു ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു അന്തം കമ്മികളെ.!

Other News in this category4malayalees Recommends