നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പാക്കിസ്ഥാന്റെ ബെല്ലി ഡാന്‍സ്; ' ബെല്ലി നര്‍ത്തകിമാരിലൂടെ നിക്ഷേപകരെ വശീകരിക്കാന്‍ ശ്രമിക്കുന്നു' എന്ന അടികുറിപ്പോടെ പുറത്തുവന്ന വീഡിയോ വൈറല്‍

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പാക്കിസ്ഥാന്റെ ബെല്ലി ഡാന്‍സ്; ' ബെല്ലി നര്‍ത്തകിമാരിലൂടെ നിക്ഷേപകരെ വശീകരിക്കാന്‍ ശ്രമിക്കുന്നു' എന്ന അടികുറിപ്പോടെ പുറത്തുവന്ന വീഡിയോ വൈറല്‍

പാക്കിസ്ഥാന്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ വിനോദ പരിപാടിയായി നടത്തിയത് ബെല്ലി ഡാന്‍സ് .പാക്കിസ്ഥാന്‍ ശര്‍ഹദ് ചേംബര്‍ ഓഫ് കൊമേഴ്സ് അസര്‍ബൈജാനിലെ ബാകുവില്‍ നടത്തിയ നിക്ഷേപക സംഗമത്തിലാണ് ബെല്ലി നൃത്തം ഉള്‍പ്പെടുത്തിയത്. ഖൈബര്‍ പഷ്തൂണ്‍ഖവ നിഷേപക അവസര ഉച്ചകോടി എന്ന പേരില്‍ സെപ്തംബര്‍ നാലു മുതല്‍ എട്ട് വരെയാണ് പരിപാടി നടന്നത്.


സമ്മേളനം നടന്നുകൊണ്ടിരിക്കവെ വേദിയില്‍ നര്‍ത്തകിമാര്‍ ബെല്ലി ഡാന്‍സ് കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാക്ക് മാധ്യമപ്രവര്‍ത്തക ഗുല്‍ ബുഖരി ട്വിറ്ററിലൂടെ പുറത്തുവിട്ടു. 'രാജ്യത്തെ ധനകാര്യ വിദഗ്ധര്‍ പാക്കിസ്ഥാന്‍ ഇന്‍വെസ്റ്റ്മന്റെ് പ്രമോഷന്‍ കോണ്‍ഫറന്‍സില്‍ ബെല്ലി നര്‍ത്തകിമാരിലൂടെ നിക്ഷേപകരെ വശീകരിക്കാന്‍ ശ്രമിക്കുന്നു' എന്ന അടികുറിപ്പോടെയാണ് ഗുല്‍ വിഡിയോ പുറത്തുവിട്ടത്. വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

Other News in this category4malayalees Recommends