ജയലളിതയായി രമ്യ കൃഷ്ണന്‍ എത്തുന്നു; എം.ജി.ആറിന്റെ വേഷത്തില്‍ നടന്‍ ഇന്ദ്രജിത്തും; ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസ് 'ക്വീന്‍' ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

ജയലളിതയായി രമ്യ കൃഷ്ണന്‍ എത്തുന്നു; എം.ജി.ആറിന്റെ വേഷത്തില്‍ നടന്‍ ഇന്ദ്രജിത്തും; ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസ് 'ക്വീന്‍' ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസ് 'ക്വീന്‍' ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ജയലളിതയായി രമ്യ കൃഷ്ണന്‍ എത്തുമ്പോള്‍ എം.ജി.ആറിന്റെ വേഷത്തില്‍ നടന്‍ ഇന്ദ്രജിത്ത് അഭിനയിക്കും. ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദും ചിത്രത്തിലൊരു വേഷം ചെയ്യുന്നുണ്ട്.

ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ സ്‌കൂള്‍ ജീവിതം, രാഷ്ട്രീയ അരങ്ങേറ്റം, എംജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് ചിത്രം പറയുന്നത്. എം എക്‌സ് പ്ലെയര്‍ ആണ് നിര്‍മാണം. അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും, അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends