മരുമകള്‍ക്കെതിരെ വ്യാജപരാതി ഉന്നയിച്ച ഭര്‍തൃപിതാവിനെതിരെ നടപടി ; 20 ലക്ഷം നഷ്ടപരിഹാരം നല്‍കണം

മരുമകള്‍ക്കെതിരെ വ്യാജപരാതി ഉന്നയിച്ച ഭര്‍തൃപിതാവിനെതിരെ നടപടി ; 20 ലക്ഷം നഷ്ടപരിഹാരം നല്‍കണം
മരുമകള്‍ക്കെതിരെ വ്യാജപരാതി ഉന്നയിച്ച ഭര്‍തൃപിതാവിനെതിരെ നടപടിയെടുത്ത് പൊലീസ്. യുവതിക്ക് ഇരുപതുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കുടുംബകോടതി ഉത്തരവിട്ടു. പെരുമ്പിലാവ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കുടുംബകോടതി ജഡ്ജി സി കെ ബൈജുവിന്റെ ഉത്തരവ്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയോടുള്ള ഭര്‍തൃപിതാവിന്റെ മോശം പെരുമാറ്റം പുറത്തറിയാതിരിക്കാന്‍ യുവതിയെ മാനസികരോഗിയാക്കാനും ശ്രമം നടന്നു.

യുവതിയെ പിതാവ് ചെറുപ്പത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഭര്‍തൃപിതാവ് കുന്നംകുളം ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു. മകനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുക എന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഒടുവില്‍ ഡിവോഴ്‌സിനു യുവതി സമ്മതിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത്, വിദേശത്തായിരുന്ന ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയെങ്കിലും യുവതിയുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ തിരികെ നല്‍കിയിരുന്നില്ല. എന്നാല്‍, ഇത് നല്‍കിയതായി വ്യാജരേഖ ഉണ്ടാക്കി. തുടര്‍ന്നാണ് യുവതി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

വിചാരണയ്ക്കിടയില്‍ ഭര്‍തൃപിതാവിനെതിരെ അന്വേഷണത്തിനു ഉത്തരവിട്ടതോടെയാണ് കളി മാറിയത്. ഇതോടെ വാദി പ്രതിയാവുകയായിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കുടുംബകോടതി ഉത്തരവിട്ടത്. ഇതോടൊപ്പം യുവതിയുടെ ആഭരണങ്ങളും മറ്റും തിരികെ നല്‍കാനും ഉത്തരവില്‍ പറയുന്നു.

Other News in this category4malayalees Recommends