പ്രണയം പൊളിഞ്ഞു ; പ്രതികാരം തീര്‍ക്കാന്‍ വിവാഹത്തിനെത്തി പെണ്‍കുട്ടിയുമായുള്ള പ്രണയ ചാറ്റുകളുടെ പ്രിന്റെടുത്ത് വിതരണം ചെയ്ത് യുവാവ് !

പ്രണയം പൊളിഞ്ഞു ; പ്രതികാരം തീര്‍ക്കാന്‍ വിവാഹത്തിനെത്തി പെണ്‍കുട്ടിയുമായുള്ള പ്രണയ ചാറ്റുകളുടെ പ്രിന്റെടുത്ത് വിതരണം ചെയ്ത് യുവാവ് !
തമിഴ്‌നാട്ടില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പുണ്ടായ സംഭവം പ്രണയിതാക്കള്‍ക്ക് ആശങ്കയുണ്ടാക്കുകയാണ്. ചതിയ്ക്കുന്നുവെന്ന് തോന്നിയാല്‍ പ്രതികാര നടപടിയാണ് ചിലര്‍ക്ക്. സാമിയ എന്നൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു അനിക്. രണ്ട് മാസങ്ങള്‍ക്കു മുന്‍പ് അനികിനെ ബ്രേക്കപ്പ് ചെയ്യാമെന്ന് സാമിയ തീരുമാനിച്ചു. അനിക് പ്രണയബന്ധത്തെ ഗൗരവമായി കാണുന്നില്ലെന്ന് കണ്ടെത്തിയാണ് സാമിയ ബന്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത്. എട്ടു മാസങ്ങള്‍ നീണ്ട പ്രണയം നിര്‍ത്തരുതെന്ന് അനിക് ഒരുപാട് തവണ പറഞ്ഞുവെങ്കിലും സാമിയ വഴങ്ങിയില്ല.

താന്‍ ചതിക്കപ്പെട്ടുവെന്ന് അനികിനു തോന്നി. കുറച്ചു നാളുകള്‍ക്ക് ശേഷം കാനഡയില്‍ ജോലിയുള്ള പണക്കാരനായ ഒരാള്‍ക്ക് സാമിയയെ വിവാഹം ചെയ്തു കൊടുക്കാന്‍ അവളുടെ അച്ഛന്‍ ഒരുങ്ങുകയാണെന്ന് അനിക് മനസ്സിലാക്കി. പണക്കാരനായ ആളെ വിവാഹം കഴിക്കാനുള്ള അടവായിരുന്നു ബ്രേക്കപ്പെന്ന് സംശയം തോന്നിയ അനിക് സാമിയയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.

സാമിയയുടെ വിവാഹത്തിനെത്തിയ അനിക് ഭക്ഷണം കഴിക്കുകയും സാമിയയും ഭര്‍ത്താവുമായി സെല്‍ഫിയെടുക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചതിനു ശേഷമാണ് അനിക് ആ ഒരു കടും കൈ ചെയ്തത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് താനുമായി ബ്രേക്കപ്പ് ചെയ്ത സാമിയയുടെ വിവാഹത്തിനെത്തിയ അനിക് പ്രണയത്തിലായിരുന്ന സമയത്ത് തങ്ങള്‍ ഇരുവരും നടത്തിയിരുന്ന വാട്‌സപ്പ് ചാറ്റുകള്‍ വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ എല്ലാവരെയും കാണിച്ചു. ചാറ്റ് പ്രിന്റ് ചെയ്ത കോപ്പിയാണ് എല്ലാവര്‍ക്കും വിതരണം ചെയ്തത്. ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ വിതരണം ചെയ്തതിനു ശേഷം അനിക് സ്ഥലം വിടുകയും ചെയ്തു.അനിക് ഇത്രയൊക്കെ ചെയ്‌തെങ്കിലും വിവാഹത്തിന് പ്രശ്‌നമൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends