യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ ഗര്‍ഭിണിയെ പോലും വെറുതെ വിടുന്നില്ല; റിയോ ഗ്രാന്‍ഡെ കടന്ന് യുഎസിലേക്ക് എത്തിച്ചേര്‍ന്ന സാല്‍വഡോറുകാരിയായ ഗര്‍ഭിണിയെ ക്രൂരമായി മെക്‌സിക്കോയിലേക്ക് നാടു കടത്തി; സ്ത്രീ നരകയാതനയില്‍ തെരുവില്‍ പ്രസവിക്കേണ്ട സ്ഥിതി

യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ ഗര്‍ഭിണിയെ പോലും വെറുതെ വിടുന്നില്ല; റിയോ ഗ്രാന്‍ഡെ കടന്ന് യുഎസിലേക്ക് എത്തിച്ചേര്‍ന്ന സാല്‍വഡോറുകാരിയായ ഗര്‍ഭിണിയെ ക്രൂരമായി മെക്‌സിക്കോയിലേക്ക് നാടു കടത്തി; സ്ത്രീ നരകയാതനയില്‍ തെരുവില്‍ പ്രസവിക്കേണ്ട സ്ഥിതി
റിയോ ഗ്രാന്‍ഡെ കടന്ന് യുഎസിലേക്ക് എത്തിച്ചേര്‍ന്ന സാല്‍വഡോറുകാരിയായ ഗര്‍ഭിണിയെ യുഎസ് ബോര്‍ഡര്‍ പട്രോള്‍ നിര്‍ബന്ധിപ്പിച്ച് മെക്‌സിക്കോയിലേക്ക് തിരിച്ചയച്ചുവെന്ന് റിപ്പോര്‍ട്ട്. എട്ടര മാസം ഗര്‍ഭിണിയായ ഈ സ്ത്രീ ആകെ അവശയായിരുന്നുവെന്നും ഇവര്‍ക്ക് അത്യാവശ്യ മരുന്നുകള്‍ പോലും നിഷേധിച്ചാണ് യുഎസ് അധികൃതര്‍ തികച്ചും മനുഷ്യത്വ രഹിതമായി നാടു കടത്തിയതെന്നുമുള്ള ആരോപണം ശക്തമാകുന്നുണ്ട്.ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഈ സ്ത്രീയെ യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ പിടികൂടി മരുന്ന് പോലും നല്‍കുന്നത് നിര്‍ത്തി വച്ചാണ് നാട് കടത്തിയിരിക്കുന്നത്.

ഇവരെ ത്വരിതഗതിയില്‍ മെക്‌സിക്കോയിലേക്ക് അയക്കുകയായിരുന്നുവെന്ന് സ്ത്രീയുടെ ലോയര്‍മാരും ആരോപിക്കുന്നു. തന്നോട് വളരെ മോശമായിട്ടാണ് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ പെരുമാറിയതെന്ന് ഈ സ്ത്രീ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മെക്‌സിക്കോയില്‍ ഇമിഗ്രേഷന്‍ കോടതി വിചാരണ കാത്തിരിക്കുന്ന 38,000 പേര്‍ക്കൊപ്പമാണ് ഈ സ്ത്രീയെയും കൊണ്ട് വന്ന് തള്ളിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. മെക്‌സിക്കോയിലെ മാട്ടമോറോസ് ക്യാമ്പിലെ ടെന്റില്‍ തന്റെ മൂന്ന് വയസുള്ള മകളുമൊത്ത് ഇവര്‍ നരകയാതകനകളാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇവര്‍ ഏത് നിമിഷവും പ്രസവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ ലോയറായ ജോഡി ഗുഡ് വിന്‍ പറയുന്നത്.താന്‍ തെരുവില്‍ പ്രസവിക്കേണ്ടി വരുമെന്ന കടുത്ത ഉത്കണ്ഠയിലാണ് ഈ സ്ത്രീയെന്നും അല്ലെങ്കില്‍ കുഞ്ഞിനെ ഒരു ഷെല്‍ട്ടറില്‍ പാര്‍പ്പിക്കേണ്ടി വരുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നുണ്ടെന്നും ഗുഡ് വിന്‍ വെളിപ്പെടുത്തുന്നു. നിലവില്‍ താമസിക്കുന്ന ക്യാമ്പില്‍ യുഎസിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കുടിയേറ്റക്കാര്‍ തിങ്ങി നിറഞ്ഞിരിക്കുന്നുവെന്നും ഇവിടെ കൃത്യമായി ഭക്ഷണമോ മരുന്നോ , വെള്ളമോ , ഇല്ലെന്നും തീര്‍ത്തും വൃത്തിഹീനമായ സ്ഥലത്താണ് ഇവര്‍ കഴിയുന്നതെന്നും ആരോപണമുണ്ട്.

Other News in this category



4malayalees Recommends