ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ ട്രെയിനിംഗ് സംവിധാനം താറുമാറായി; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഓവര്‍ടൈമും നരകയാതനകളും; സമ്മര്‍ദത്താല്‍ ആത്മഹത്യ ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരേറെ; ശിക്ഷ ഭയന്ന് പരാതിപ്പെടാന്‍ മിക്കവരും മടിക്കുന്നു

ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ ട്രെയിനിംഗ് സംവിധാനം താറുമാറായി; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഓവര്‍ടൈമും നരകയാതനകളും; സമ്മര്‍ദത്താല്‍ ആത്മഹത്യ ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരേറെ; ശിക്ഷ ഭയന്ന് പരാതിപ്പെടാന്‍ മിക്കവരും മടിക്കുന്നു


ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ ട്രെയിനിംഗ് സംവിധാനം ആകെ താറുമാറായിരിക്കുന്നുവെന്നും ഇതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഓവര്‍ടൈം ചെയ്ത് നരകിക്കുന്നുവെന്നുമുള്ള ആശങ്ക ശക്തമായി. മൂന്ന് വര്‍ഷം മുമ്പ് പേര് വെളിപ്പെടുത്താതെ ഒരു ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ഡോക്ടര്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വിശദമായ ഒരു ലേഖനമെഴുതിയത് വൈറലാവുകയും ഈ രംഗത്തെ പ്രശ്‌നങ്ങള്‍ അന്ന് തന്നെ ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വിധേയമാവുകയും ചെയ്തിരുന്നു.

എന്നാല്‍ നിലവില്‍ ഈ രംഗത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഇത്തരത്തില്‍ മെഡിക്കല്‍ ട്രെയിനിംഗ് മേഖലയിലെ അമിത സമ്മര്‍ദം മൂലം ജൂനിയര്‍ ഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്യുന്നത് വരെ വര്‍ധിച്ചിരിക്കുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ശത്രുതാപരമായ രീതിയില്‍ ശിക്ഷാ നടപടികള്‍ അനുവര്‍ത്തിക്കുമെന്ന ഭയത്താല്‍ മിക്ക ജൂനിയര്‍ ഡോക്ടര്‍മാരും ഓവര്‍ടൈമെടുത്ത് നരകിച്ചാലും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ മടിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരും ബോസുമാരും ജൂനിയര്‍ ഡോക്ടര്‍മാരെ ചൂഷണം ചെയ്യുന്നുവെന്നും മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നുമുള്ള ആരോപണവും ശക്തമായിട്ടുണ്ട്. ഇപ്പോള്‍ തങ്ങളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാണെന്ന് വെളിപ്പെടുത്തി മുന്നോട്ട് വരാനും തന്റെ പേര് വെളിപ്പെടുത്താനും അന്ന് ആ ലേഖനമെഴുതിയിരുന്ന സോണിയ ഹെന്‍ റി എന്ന ജൂനിയര്‍ ഡോക്ടര്‍ തയ്യാറായിരിക്കുകയാണ്. 2017 ജനുവരി 26നായിരുന്നു സോണിയ നിര്‍ണായകമായ ആ ലേഖനം പേര് വെളിപ്പെടുത്താതെ പ്രസിദ്ധീകരിച്ചിരുന്നത്. തങ്ങളെ സഹായിക്കാനെന്ന പേരില്‍ സപ്പോര്‍ട്ട് പോളിസികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായിട്ടില്ലെന്നാണ് സോണിയ ആരോപിക്കുന്നത്.

Other News in this category



4malayalees Recommends